ഹർത്താൽ: മറുപടി നൽകാൻ സംസ്ഥാനങ്ങൾക്ക് അന്തിമാവസരം
ഹർത്താൽ: മറുപടി നൽകാൻ സംസ്ഥാനങ്ങൾക്ക് അന്തിമാവസരം
Monday, August 14, 2017 1:12 PM IST
ന്യൂ​ഡ​ൽ​ഹി: ഹ​ർ​ത്താ​ലു​ക​ൾ​ക്കെ​തി​രാ​യ ഹ​ർ​ജി​യി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു സു​പ്രീം കോ​ട​തി അ​ന്തി​മ അ​വ​സ​രം ന​ൽ​കി. രാഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ സ​മ​ര​വും ധ​ർ​ണ​യും ന​ട​ത്തു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ടോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സു​പ്രീം കോ​ട​തി നി​ശ്ച​യി​ച്ച മാ​ർ​ഗ​രേ​ഖ പാ​ലി​ക്കു​ന്നി​ല്ലെ​ന്നു​കാ​ട്ടി​യു​ള്ള ഹ​ർ​ജി​യി​ലാ​ണു ന​ട​പ​ടി. മ​റു​പ​ടി ന​ൽ​കാ​ത്ത സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നാ​ലാ​ഴ്ച കൂ​ടി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് സ​മ​യം നീ​ട്ടി ന​ൽ​കി​യ​ത്.

സം​സ്ഥാ​ന​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കാ​ത്ത​പ​ക്ഷം, അ​വ​ർ​ക്ക് അ​തി​നു​ള്ള അ​വ​കാ​ശം ഇ​ല്ലാ​താ​ക്കു​മെ​ന്നും മ​റ്റു ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ല​യാ​ളി​യാ​യ അ​ഡ്വ. കോ​ശി ജേ​ക്ക​ബ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് സു​പ്രീം​കോ​ട​തി ജൂ​ലൈ ഏ​ഴി​ന് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. എ​തി​ർ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​ൻ നാ​ലാ​ഴ്ച സ​മ​യം വേ​ണ​മെ​ന്ന അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് അ​ന്നു സു​പ്രീം​കോ​ട​തി സ​മ​യം നീ​ട്ടി ന​ൽ​കി​യ​ത്.


ഹ​ർ​ത്താ​ൽ വി​ഷ​യ​ത്തി​ൽ ജ​സ്റ്റീ​സ് കെ.​ടി തോ​മ​സ്, എ​ഫ്.​എ​സ് ന​രി​മാ​ൻ എ​ന്നി​വ​രു​ടെ ക​മ്മി​റ്റി​ക​ൾ സ​മ​ർ​പ്പി​ച്ച മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് സു​പ്രീം​കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. ഹ​ർ​ത്താ​ലി​ൽ നാ​ശ​ന​ഷ്ടം വ​രു​ത്തു​ന്ന​വ​രി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്ക​ണ​മെ​ന്ന​താ​ണ് ഒ​രു നി​ർ​ദ്ദേ​ശം. ഇ​ത് ന​ട​പ്പാ​കു​ന്നി​ല്ലെ​ന്നു​കാ​ട്ടി​യാ​ണ് 2013ൽ ​അ​ഡ്വ. കോ​ശി ജേ​ക്ക​ബ് ഹ​ർ​ജി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.