സാങ്കേതിക തകരാർ; വിമാനം തിരിച്ചിറക്കി
സാങ്കേതിക തകരാർ; വിമാനം തിരിച്ചിറക്കി
Monday, August 14, 2017 1:12 PM IST
ചെ​ന്നൈ: ചെ​ന്നെ​യി​ൽനി​ന്നു 189 യാത്രക്കാരുമായി കൊ​ച്ചി​യി​ലേ​ക്കു​പ​റ​ന്ന സ്പൈ​സ് ജെറ്റ് വി​മാ​നം സാ​ങ്കേ​തി​കത​ക​രാ​ർ മൂ​ലം യ​ത്രാ​മ​ധ്യേ ത​ിരിച്ചി​റ​ക്കി.ചെ​ന്നെ​യി​ൽനി​ന്ന് ഏറെ നേരം പ​റ​ന്ന ശേ​ഷ​മാ​ണ് ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്നു ക്യാ​പ്റ്റ​ൻ പറഞ്ഞു. പാ​തി​രാ​ത്രി​യോ​ട​ടു​ത്താ​ണു സം​ഭ​വം.

വി​വ​ര​മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ ആ​ശ​ങ്ക​പ്പെ​ട്ടെ​ങ്കി​ലും വി​മാ​നം സു​ര​ക്ഷി​ത​മാ​യി ചെ​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി. ക്യാ​ബി​ൻ പ്ര​ഷ​ർ കു​റ​ഞ്ഞ​തു​മൂ​ല​മാ​ണ് വി​മാ​നം തി​രി​ച്ചി​റ​ക്കേ​ണ്ടി​വ​ന്ന​തെ​ന്ന് വി​മാ​ന അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​ഷ​ർ കു​റ​ഞ്ഞ​തി​നാ​ൽ യാ​ത്ര​ക്കാ​രു​ടെ ചെ​വി​ക്കു ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടെ​ന്നും കൊ​ച്ചു​കു​ട്ടി​ക​ൾ നി​ല​വി​ളി​ച്ചു​വെ​ന്നും യാ​ത്ര​ക്കാ​രി​ലൊ​രാ​ളായ ബാബു കള്ളിവയ ലിൽ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രെ പിന്നീടു രാ​ത്രി വൈ​കി മ​റ്റൊ​രു വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.