ബിഹാർ പ്രളയം; 41 മരണം
ബിഹാർ പ്രളയം; 41 മരണം
Monday, August 14, 2017 1:12 PM IST
പാ​​റ്റ്ന: ബി​​ഹാ​​റി​​ൽ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 41 ആ​​യി. 12 ജി​​ല്ല​​ക​​ളി​​ലെ 65 ല​​ക്ഷം പേ​​ർ പ്ര​​ള​​യ​​ക്കെ​​ടു​​തി നേ​​രി​​ടു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ മൂ​​ന്നു ദി​​വ​​സ​​മാ​​യി പെ​​യ്യു​​ന്ന ക​​ന​​ത്ത മ​​ഴ​​യാ​​ണു വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​നു കാ​​ര​​ണം. 20 പേ​​ർ മ​​രി​​ച്ച അ​​രാ​​രി​​യ ജി​​ല്ല​​യി​​ലാ​​ണു പ്ര​​ള​​യം രൂ​​ക്ഷ​​മാ​​യ​​ത്.


ഈ​​സ്റ്റ് ച​​ന്പാ​​ര​​ൻ, വെ​​സ്റ്റ് ച​​ന്പ​​രാ​​ൻ, ദ​​ർ​​ഭം​​ഗ, മ​​ധു​​ബ​​നി തു​​ട​​ങ്ങി​​യ ജി​​ല്ല​​ക​​ളി​​ലും പ്ര​​ള​​യം നാ​​ശം വി​​ത​​ച്ചു. മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ്കു​​മാ​​ർ ഇ​​ന്ന​​ലെ പ്ര​​ള​​യം മേ​​ഖ​​ല​​ക​​ളി​​ൽ ആ​​കാ​​ശ​​നി​​രീ​​ക്ഷ​​ണം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.