എൻ. രാമചന്ദ്രനും പി.കെ. മധുവിനും വിശിഷ്ടസേവാ പോലീസ് മെഡൽ
എൻ. രാമചന്ദ്രനും പി.കെ. മധുവിനും വിശിഷ്ടസേവാ പോലീസ് മെഡൽ
Monday, August 14, 2017 1:12 PM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​ട്ട​​യം ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി എ​​ൻ. രാ​​മ​​ച​​ന്ദ്ര​​ൻ, തിരുവനന്തപുരം ശ്രീപ​​ദ്മ​​നാ​​ഭ സ്വാ​​മി ക്ഷേ​​ത്രം സെ​​ക്യൂ​​രി​​റ്റി ഓ​​ഫീ​​സ​​ർ പി.​​കെ. മ​​ധു എ​​ന്നി​​വ​​ർ വി​​ശി​​ഷ്ട സേ​​വ​​ന​​ത്തി​​നു​​ള്ള രാ​​ഷ്‌​ട്ര​​പ​​തി​​യു​​ടെ​പോ​​ലീ​​സ് മെ​​ഡ​​ലി​ന് അ​ർ​ഹ​രാ​യി.

കേ​​ര​​ള​​ത്തി​​ൽ നി​​ന്ന് 20 പേ​​ർ​​ക്കാ​​ണ് സ്തു​​ത്യ​​ർ​​ഹ സേ​​വ​​ന​​ത്തി​​നു​​ള്ള രാ​ഷ്‌​ട്ര​പ​തി​യു​ടെ പോ​​ലീ​​സ് മെ​​ഡ​​ൽ ല​​ഭി​​ച്ച​​ത്. സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് പ്ര​​ഖ്യാ​​പി​​ച്ച വി​​വി​​ധ പോ​​ലീ​​സ് മെ​​ഡ​​ലു​​ക​​ൾ​​ക്ക് രാ​​ജ്യ​​ത്തെ 990 പേ​​ർ അ​​ർ​​ഹ​​രാ​​യി. ധീ​​ര​​ത​​യ്ക്കു​​ള്ള മെ​​ഡ​​ൽ ച​​ത്തീ​​സ്ഗ​​ഡി​​ൽ​​നി​​ന്നു​​ള്ള ശ​​ങ്ക​​ർ റാ​​വു​​വി​​നു മ​​ര​​ണാ​​ന​​ന്ത​​ര ബ​​ഹു​​മ​​തി​​യാ​​യി ന​​ൽ​​കും.ധീ​​ര​​ത​​യ്ക്കു​​ള്ള പോ​​ലീ​​സ് പു​​ര​​സ്കാ​​ര​​ത്തി​​ന് 190 പേ​​രും, സ്തു​​ത്യ​​ർ​​ഹ സേ​​വ​​ന​​ത്തി​​നു​​ള്ള മെ​​ഡ​​ലു​​ക​​ൾ​​ക്ക് 93 പേ​​രും വി​​ശി​​ഷ്ട സേ​​വ​​ന​​ത്തി​​നു​​ള്ള പോ​​ലീ​​സ് മെ​​ഡ​​ലു​​ക​​ൾ​​ക്ക് 706 പേ​​രും അ​​ർ​​ഹ​​രാ​​യി. കേ​​ര​​ള​​ത്തി​​ൽനി​​ന്ന് ര​​ണ്ടു പേ​​ർ സ്തു​​ത്യ​​ർ​​ഹ സേ​​വ​​ന​​ത്തി​​നു​​ള്ള മെ​​ഡ​​ലി​​നു പു​​റ​​മേ 20 പേ​​ർ വി​​ശി​​ഷ്ട സേ​​വ​​ന​​ത്തി​​നു​​ള്ള പോ​​ലീ​​സ് മെ​​ഡ​​ലി​​നും അ​​ർ​​ഹ​​രാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.