അഞ്ചു പേർക്കു കീർത്തിചക്ര; 17 പേർക്കു ശൗര്യചക്ര
അഞ്ചു പേർക്കു കീർത്തിചക്ര; 17 പേർക്കു ശൗര്യചക്ര
Monday, August 14, 2017 1:12 PM IST
ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ളരാഷ്‌ട്രപതി യുടെ സൈ​നി​ക മെ​ഡ​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സ​മാ​ധാ​ന​കാ​ല​ത്ത് ന​ൽ​കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ ബ​ഹു​മ​തി​യാ​യ കീ​ർ​ത്തി​ച​ക്ര ഇ​ത്ത​വ​ണ അ​ഞ്ച് പേ​ർ​ക്കും മൂ​ന്നാ​മ​ത്തെ ബ​ഹു​മ​തി​യാ​യ ശൗ​ര്യ​ച​ക്ര 17 പേ​ർ​ക്കു​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്നാ​മ​ത്തെ ബ​ഹു​മ​തി​യാ​യ അ​ശോ​ക ച​ക്ര​യ്ക്ക് ഇ​ത്ത​വ​ണ ആ​രെ​യും പ​രി​ഗ​ണി​ച്ചി​ല്ല.

മേ​ജ​ർ പ്ര​ീതം സിം​ഗ് കു​ൻ​വ​ർ (ഗ​ഡ്വാ​ൾ റൈ​ഫി​ൾ​സ്), ചേ​ത​ൻ കു​മാ​ർ ചീ​ത്ത (ക​മ​ൻ​ഡാ​ന്‍റ്, സി​ആ​ർ​പി​എ​ഫ്) എ​ന്നി​വ​ർ​ക്കു പു​റ​മേ മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി ഹ​വി​ൽ​ദാ​ർ ഗി​രി​സ് ഗു​രും​ഗ് (ഗൂ​ർ​ഖ റൈ​ഫി​ൾ​സ്), മേ​ജ​ർ ഡേ​വി​ഡ് മാ​ന്‌ലൻ (നാ​ഗ റെ​ജി​മെ​ന്‍റ്), പ്ര​മോ​ദ് കു​മാ​ർ (ക​മ​ൻ​ഡാ​ന്‍റ്, സി​ർ​പി​എ​ഫ്) എ​ന്നി​വ​ർ​ക്കു​മാ​ണ് കീ​ർ​ത്തി​ച​ക്ര ന​ൽ​കു​ക. ലെ​ഫ്.​കേ​ണ​ൽ എം.​ അ​രു​ണ്‍കു​മാ​ർ (സി​ഖ് റെ​ജി​മെ​ന്‍റ്), മേ​ജ​ർ എ​സ്.​ അ​രു​ണ്‍ (രാ​ജ​സ്ഥാ​ൻ റൈ​ഫി​ൾ​സ്), ക്യാ​പ്റ്റ​ൻ രാ​കേ​ഷ് നാ​യ​ർ (22 ആ​ർ​ആ​ർ), ഹ​വി​ൽ​ദാ​ർ പ്ര​ദീ​പ് കു​മാ​ർ (21 പ​ഞ്ചാ​ബ്), ഹ​വി​ൽ​ദാ​ർ അ​ശോ​ക് കു​മാ​ർ (9 പാ​ര), നാ​യി​ക് രാ​ധാ​കൃ​ഷ്ണ​ൻ (62 ആ​ർ ​ആ​ർ) എ​ന്നി​വ​ർ​ക്കു​ള്ള ധീ​ര​ത​യ്ക്കു​ള്ള സേ​നാ മെ​ഡ​ൽ.


കീ​ർ​ത്തി​ച​ക്ര​യും ശൗ​ര്യ​ച​ക്ര​യും ഉ​ൾ​പ്പെ​ടെ ആ​കെ 112 പേ​ർ​ക്കാ​ണു സേ​നാ ധീ​ര​ത​യ്ക്കു​ള്ള മെ​ഡ​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. 85 സേ​നാ മെ​ഡ​ലു​ക​ളും മൂ​ന്നു നാ​വി​ക സേ​നാ മെ​ഡ​ലു​ക​ളും , ര​ണ്ടു വാ​യു സേ​നാ മെ​ഡ​ലു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.