മ​ഴ: കാ​സി​രം​ഗ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ 225 മൃ​ഗ​ങ്ങ​ൾ ച​ത്തു
Saturday, August 19, 2017 12:06 PM IST
ഗോ​​ഹ​​ട്ടി: ആ​​സാ​​മി​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ പെ​​യ്ത ക​​ന​​ത്ത മ​​ഴ​​യി​​ൽ കാ​​സി​​രം​​ഗ നാ​​ഷ​​ണ​​ൽ പാ​​ർ​​ക്കി​​ലെ 225 മൃ​​ഗ​​ങ്ങ​​ൾ ച​​ത്തു. പാ​​ർ​​ക്ക് അ​​ധി​​കൃ​​ത​​രാ​​ണ് ഇ​​ക്കാ​​ര്യം പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ച​​ത്. പാ​​ർ​​ക്കി​​ന്‍റെ 30 ശ​​ത​​മാ​​നം ഇ​​പ്പോ​​ഴും വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​ണ്.

ഈ ​​മാ​​സം തു​​ട​​ക്ക​​ത്തി​​ലു​​ണ്ടാ​​യ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ പാ​​ർ​​ക്കി​​ന്‍റെ 70 ശ​​ത​​മാ​​ന​​വും വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി​​യി​​രു​​ന്നു. 105 മൃ​​ഗ​​ങ്ങ​​ളാ​​ണ് ഈ ​​ഘ​​ട്ട​​ത്തി​​ൽ ച​​ത്ത​​തെ​ന്നു പാ​​ർ​​ക്ക് ഡ​​യ​​റ​​ക്ട​​ർ സ​​ത്യേ​​ന്ദ്ര സിം​​ഗ് അ​​റി​​യി​​ച്ചു. 178 മാ​​നു​​ക​​ൾ, 15 കാ​​ണ്ടാ​​മൃ​​ഗ​​ങ്ങ​​ൾ, നാ​​ല് ആ​​ന​​ക​​ൾ, ഒ​​രു ക​​ടു​​വ എ​​ന്നി​​വ ച​​ത്ത​​വ​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. 2012ൽ ​​മ​​ഴ​​ക്കെ​​ടു​​തി​​യി​​ൽ കാ​​സി​​രം​​ഗ പാ​​ർ​​ക്കി​​ലെ 793 മൃ​​ഗ​​ങ്ങ​​ൾ ച​​ത്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.