പഞ്ചനക്ഷത്ര താമസം വേണ്ടെന്നു മന്ത്രിമാരോടു മോദി
Sunday, August 20, 2017 9:41 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി​മാ​ർ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​തും പൊ​തുസ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു സൗ​ജ​ന്യം കൈ​പ്പ​റ്റു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന കാ​ബി​ന​റ്റ് യോ​ഗ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ആ​ഡം​ബ​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്നു മോ​ദി മ​ന്ത്രി​മാ​ർ​ക്കു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

യോ​ഗം ക​ഴി​ഞ്ഞു പു​റ​ത്തേ​ക്കി​റ​ങ്ങി​യ മ​ന്ത്രി​മാ​രെ തി​രി​കെ വി​ളി​ച്ചാ​ണു പ്ര​ധാ​ന​മ​ന്ത്രി ആ​ഡം​ബ​ര ജീ​വി​ത​ത്തി​നെ​തി​രേ സം​സാ​രി​ച്ച​ത്. സ​ർ​ക്കാ​ർ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​രി​ക്കു​ന്പോ​ൾ എ​ന്തി​നാ​ണ് പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ ചോ​ദ്യം.


ഓ​രോ മ​ന്ത്രി​യു​ടെ​യും വ​കു​പ്പി​നു കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ മ​ന്ത്രി​മാ​ർ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും മോ​ദി പ​റ​ഞ്ഞു.