ട്വിറ്ററിൽ റഷ്യൻ ചിത്രം; കേന്ദ്രമന്ത്രിക്കു വിനയായി
Monday, August 21, 2017 1:18 PM IST
ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​രി​നെ പു​ക​ഴ്ത്താ​ൻ ട്വി​റ്റ​റി​ൽ റ​ഷ്യ​ൻ ചി​ത്ര​മി​ട്ട കേ​ന്ദ്ര ഉൗ​ർ​ജ​മ​ന്ത്രി​ക്ക് ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റ്. കേ​ന്ദ്ര ഉൗ​ർ​ജ സ​ഹ​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​നാ​ണ് അ​മ​ളി പ​റ്റി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പു​ക​ഴ്ത്തി​പ്പ​റ​യാ​ൻ ശ്ര​മി​ച്ച​തി​നൊ​പ്പം ട്വി​റ്റ​റി​ൽ വ്യാ​ജ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​താ​ണ് മ​ന്ത്രി​ക്കു വി​ന​യാ​യ​ത്.

മ​ന്ത്രി ത​ന്‍റെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​​ർ അ​ക്കൗ​ണ്ടി​ലാ​ണ് ഇ​ന്ത്യ​യി​ലെ 50,000 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ൾ എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​തീ​ക​രി​ച്ച വി​വ​രം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. ഇ​തി​നൊ​പ്പം ഉ​പ​യോ​ഗി​ച്ച ചി​ത്ര​മാ​ക്ക​ട്ടെ റ​ഷ്യ​യി​ലെ ഒ​രു റോ​ഡി​ന്‍റേ​താ​ണെ​ന്നു ട്വി​റ്റ​ർ ഉ​പ​യോ​ക്ത​ാക്ക​ളാ​ണു ക​ണ്ടെ​ത്തി​യ​ത്. വി​വാ​ദ​മാ​യ​തോ​ടെ മ​ന്ത്രി ചി​ത്രം പി​ൻ​വ​ലി​ച്ചു ത​ടി​ത​പ്പി.


സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ബി​ജെ​പി ഐ​ടി സെ​ല്ലി​ന്‍റെ​യും നേ​താ​ക്ക​ളു​ടെ​യും വ​ക​യാ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും വ്യാ​ജ ചി​ത്ര​ങ്ങ​ളും മ​റ്റും വ​രു​ന്ന​ത് പ​തി​വാ​യി​രു​ന്നു. താ​ൻ പോ​സ്റ്റ് ചെ​യ്ത ട്വീ​റ്റ് നീ​ക്കം ചെ​യ്ത​ശേ​ഷം തെ​റ്റു ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​ൽ ഗോ​യ​ൽ ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. ട്വി​റ്റ​ർ പോ​സ്റ്റി​നു പ​ക​രം മ​റ്റൊ​രു ചി​ത്ര​മി​ട്ടു മ​ന്ത്രി വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.