സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയ നാലുപേർ വിഷവാതകം ശ്വസിച്ചു മരിച്ചു
Tuesday, August 22, 2017 11:33 AM IST
റാ​​​യ്പു​​​ർ: സെ​​​പ്റ്റി​​​ക് ടാ​​​ങ്ക് നി​​​ർ​​​മാ​​​ണ​​​ത്തി​​​നി​​​ടെ ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ വീ​​​ട്ടു​​​ട​​​മ​​​സ്ഥ​​​നും മ​​​ക​​​നും ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​ർ വി​​​ഷ​​​വാ​​​ത​​​കം ശ്വ​​​സി​​​ച്ചു മ​​​രി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നു പോ​​​ലീ​​​സ്പറഞ്ഞു. ഛത്തീ​​സ്ഗ​​ഡി​​ലെ സൂ​​​ര​​​ജ്പു​​​ർ ജി​​​ല്ല​​​യി​​​ലെ ല​​​തോ​​​രി​​​യി​​​ലാ​​​ണു സം​​​ഭ​​​വം. വീ​​​ടു​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​ർ​​​മി​​​ച്ച സെ​​​പ്റ്റി​​​ക് ടാ​​​ങ്കി​​​ന​​​ടി​​​യി​​​ലെ ത​​​ടി​​​പ്പ​​​ല​​​ക​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യാ​​​നി​​​റ​​​ങ്ങി​​​യ വീ​​​ട്ടു​​​ട​​​മ​​​യു​​​ടെ മ​​​ക​​​നെ കാ​​​ണാ​​​താ​​​യ​​​തി​​​നാ​​​ലാ​​​ണ് വീ​​​ട്ടു​​​ട​​​മ​​​യും മ​​​റ്റൊ​​​രു പ​​​ണി​​​ക്കാ​​​ര​​​നും സെ​​​പ്റ്റി​​​ക് ടാ​​​ങ്കി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. നാ​​​ലു​​​പേ​​​രെ​​​യും ടാ​​​ങ്കി​​​ൽ വി​​​ഷ​​​വാ​​​ത​​​കം ശ്വ​​​സി​​​ച്ചു​ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. വിഷവാതകത്തിന്‍റെ ഉറവിടം എവിടെയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.