പുരോഹിത് ഒന്പതു വർഷത്തിനുശേഷം ജയിലിൽനിന്നു പുറത്തിറങ്ങി
പുരോഹിത് ഒന്പതു വർഷത്തിനുശേഷം ജയിലിൽനിന്നു പുറത്തിറങ്ങി
Wednesday, August 23, 2017 12:23 PM IST
മും​​​​ബൈ: മ​​​​ലേ​​​​ഗാ​​​​വ് സ്ഫോ​​​​ട​​​​ന​​​​ക്കേ​​​​സി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​ന്പ​​​​തു വ​​​​ർ​​​​ഷ​​​​ത്തെ ത​​​​ട​​​​വി​​​​നു​​​ശേ​​​​ഷം ല​​​​ഫ്. കേ​​​​ണ​​​​ൽ ശ്രീ​​​​കാ​​​​ന്ത് പ്ര​​​​സാ​​​​ദ് പു​​​​രോ​​​​ഹി​​​​ത് ത​​​​ലോ​​​​ജ ജ​​​​യി​​​​ലി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10.45 ന് ​​​​ജ​​​​യി​​​​ലി​​​​നു പു​​​​റ​​​​ത്തെ​​​​ത്തി​​​​യ പു​​​​രോ​​​​ഹി​​​​ത്, മി​​​​ലി​​​​ട്ട​​​​റി പോ​​​​ലീ​​​​സി​​​​ന്‍റെ​​​​യും ആ​​​​ർ​​​​മി ദ്രു​​​​ത​​​​ക​​​​ർ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ​​​​യും അ​​​​ക​​​​ന്പ​​​​ടി​​​​യോ​​​​ടെ ദ​​​​ക്ഷി​​​​ണ മും​​​​ബൈ​​​​യി​​​​ലെ കോ​​​​ളാ​​​​ബ​​​​യി​​​​ലെ മി​​​​ലി​​​​ട്ട​​​​റി സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്ക് പോ​​​​യി.


2008 മാ​​​​ലേ​​​​ഗാ​​​​വ് സ്ഫോ​​​​ട​​​​ന​​​​ക്കേ​​​​സി​​​​ൽ പ​​​​ങ്കാ​​​​ളി​​​​യാ​​​​ണെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ത​​​​ട​​​​വി​​​​ൽ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന പു​​​​രോ​​​​ഹി​​​​തി​​​​ന് തി​​​​ങ്കളാ​​​​ഴ്ച​​​​യാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. മ​​​​ഹാ​​​​രാഷ്‌ട്രയി​​​​ലെ നാ​​​​സി​​​​ക് ജി​​​​ല്ല​​​​യി​​​​ലെ മാ​​​​ലേ​​​​ഗാ​​​​വി​​​​ൽ 2008 സെ​​​​പ്റ്റം​​​​ബ​​​​ർ 29ന് ​​​​ന​​​​ട​​​​ന്ന സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ആ​​​​റു പേ​​​​രാ​​​​ണു മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.