മോദിക്കും സുഷമയ്ക്കും നന്ദി: കണ്ണന്താനം
മോദിക്കും സുഷമയ്ക്കും നന്ദി: കണ്ണന്താനം
Tuesday, September 12, 2017 1:06 PM IST
ന്യൂ​ഡ​ൽ​ഹി: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും വി​ദേ​ശ​കാ​ര്യമ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നും ന​ന്ദി​യു​ണ്ടെ​ന്നു കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം. പ​ല സ​ർ​ക്കാ​രു​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി മോ​ദി സ​ർ​ക്കാ​ർ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളാ​ണു വ​ലി​യ നേ​ട്ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

മോ​ച​ന​ശ്ര​മ​ങ്ങ​ൾ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​കി​ച്ചു ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നും ന​ന്ദി​യു​ണ്ടെന്നു ​മ​ന്ത്രി ക​ണ്ണ​ന്താ​നം പ്ര​സ്താ​വ​നയി​ൽ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​നാ​യി കേ​ര​ള​ത്തി​ലെ ക​ർ​ദി​നാ​ൾ​മാ​രെ താ​ൻ ര​ണ്ടു ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ടു​ത്തു​ കൊ​ണ്ടു​പോ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഫാ. ​ടോ​മി​ന്‍റെ കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ സു​ഷ​മ സ്വ​രാ​ജി​നെ മൂ​ന്നു ദി​വ​സം മു​ന്പ് നേ​രി​ൽ കാ​ണു​ക​യും ചെ​യ്തി​രു​ന്നു. മോ​ച​നം വൈ​കാ​തെ ഉ​ണ്ടാ​കു​മെ​ന്ന് സു​ഷ​മ ഉ​റ​പ്പുന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി​യോ​ടും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യോ​ടും രാ​ജ്യ​ത്തി​നു വ​ലി​യ ക​ട​പ്പാ​ടു​ണ്ട്. ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ സ​ർ​ക്കാ​രു​ക​ൾ ന​ൽ​കി​യ സ​ഹ​ക​ര​ണ​ത്തി​നും ന​ന്ദി​യു​ണ്ടെ​ന്നു ക​ണ്ണ​ന്താ​നം പ്ര​സ്താ​വ​ന​യി​ൽ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ, ഫാ. ​ടോ​മി​ന്‍റെ മോ​ച​നം സാ​ധ്യ​മാ​യ​തി​ൽ മ​ന്ത്രി സു​ഷ​മ​യോ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മോ എ​ന്തെ​ങ്കി​ലും അ​വ​കാ​ശം ഉ​ന്ന​യി​ച്ചി​ല്ലെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​യി. ഫാ. ​ടോ​മി​ന്‍റെ മോ​ച​നം സാ​ധ്യ​മാ​യ​താ​യി അ​റി​യി​ക്കാ​ൻ സ​ന്തോ​ഷമുണ്ടെന്നു ​മാ​ത്ര​മാ​ണ് ഒ​റ്റ​വ​രി ട്വി​റ്റ​ർ സ​ന്ദേ​ശ​ത്തി​ൽ സു​ഷ​മ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.