ജപ്പാൻ പ്രധാനമന്ത്രി ആബെയെ നരേന്ദ്ര മോദി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു
ജപ്പാൻ പ്രധാനമന്ത്രി ആബെയെ നരേന്ദ്ര മോദി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു
Wednesday, September 13, 2017 12:47 PM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ര​​ണ്ടു ദി​​വ​​സ​​ത്തെ ഇ​​ന്ത്യ-​​ജ​​പ്പാ​​ൻ വാ​​ർ​​ഷി​​ക ഉ​​ച്ച​​കോ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യ ജ​​പ്പാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഷി​​ൻ​​സോ ആ​​ബെ​​യ്ക്കും ഭാ​​ര്യ അ​​കി ആ​​ബെ​​യ്ക്കും വ​​ൻ വ​​ര​​വേ​​ല്പ്. അ​​ഹ​​മ്മ​​ദാ​​ബാ​​ദ് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​യ ഇ​​രു​​വ​​രെ​​യും പ്രോ​​ട്ടോ​​ക്കോ​​ൾ മ​​റി​​ക​​ട​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി നേ​​രി​​ട്ടെ​​ത്തി സ്വീ​​ക​​രി​​ച്ചു.

അ​​ഹ​​മ്മ​​ദാ​​ബാ​​ദ് വി​​മാ​​ന​​ത്താ​​വ​​ളം മു​​ത​​ൽ സ​​ബ​​ർ​​മ​​തി ആ​​ശ്ര​​മം വ​​രെ സം​​ഘ​​ടി​​പ്പിച്ച എ​​ട്ടു കി​​ലോ​​മീ​​റ്റ​​ർ റോ​​ഡ്ഷോ​​യി​​ൽ ആ​​ബെ​​യും ഭാ​​ര്യ​​യും മോ​​ദി​​യോ​​ടൊ​​പ്പം പ​​ങ്കെ​​ടു​​ത്തു. സ​​ബ​​ർ​​മ​​തി ആ​​ശ്ര​​മ​​ത്തി​​ൽ ആ​​ബെ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി. 12-ാമ​​ത് ഇ​​ന്ത്യ-​​ജ​​പ്പാ​​ൻ ഉ​​ച്ച​​കോ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നൊ​​പ്പം മോ​​ദി​​യു​​ടെ സ്വ​​പ്ന പ​​ദ്ധ​​തി​​യാ​​യ മും​​ബൈ-​​അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ബു​​ള്ള​​റ്റ് ട്രെ​​യി​​ൻ പ​​ദ്ധ​​തി​​യു​​ടെ ശി​​ലാ​​സ്ഥാ​​പ​​ന ച​​ട​​ങ്ങും ഇ​​രു​​വ​​രും ചേ​​ർ​​ന്ന് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ആബെയു​​ടെ സ​​ന്ദ​​ർ‌​​ശ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ ക​​ന​​ത്ത സു​​ര​​ക്ഷയാ​​ണ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.