പോലീസിനെ അയച്ച് എംഎൽഎമാരെ ഭീഷണിപ്പെടുത്തുന്നു: ദിനകരൻ
Wednesday, September 13, 2017 1:03 PM IST
ചെ​​ന്നൈ: ത​​ന്‍റെ പ​​ക്ഷ​​ത്തു​​ള്ള എം​​എ​​ൽ​​എ​​മാ​​രെ ക​​ള്ള​​ക്കേ​​സി​​ൽ കു​​ടു​​ക്കു​​മെ​​ന്നു പ​​ള​​നി​​സ്വാ​​മി പ​​ക്ഷം ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യാ​​ണെ​​ന്നു ടി.​​ടി.​​വി. ദി​​ന​​ക​​ര​​ൻ. ക​​ർ​​ണാ​​ട​​ക​​യി​​ലെ കൂ​​ർ​​ഗി​​ലെ റി​​സോ​​ർ​​ട്ടി​​ലാ​​ണു ദി​​ന​​ക​​ര​​ൻ​​പ​​ക്ഷ എം​​എ​​ൽ​​എ​​മാ​​ർ ക​​ഴി​​യു​​ന്ന​​ത്.

ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​ർ പോ​​ലീ​​സു​​കാ​​രെ അ​​യ​​ച്ചാ​​ണ് എം​​എ​​ൽ​​എ​​മാ​​രെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ന്ന​​തെ​​ന്നു ദി​​ന​​ക​​ര​​ൻ ആ​​രോ​​പി​​ച്ചു. അ​​ഞ്ചു ഡി​​വൈ​​എ​​സ്പി​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 30 പോ​​ലീ​​സു​​കാ​​രാ​​ണു റി​​സോ​​ർ‌​​ട്ടി​​ലെ​​ത്തി​​യ​​ത്. തമിഴ്നാട് പോലീസ് ഭീഷണിപ്പെ ടുത്തുന്ന തായി ആരോപിച്ച് ദിനകര പക്ഷം എംഎൽഎമാർ പോലീ സിൽ പരാതി നല്കി.