അണുശക്തി വകുപ്പ് സെക്രട്ടറി ശേഖർ ബസുവിന്‍റെ കാലാവധി നീട്ടി
Saturday, September 16, 2017 11:50 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അണുശക്തിവകുപ്പ് സെ​​​ക്ര​​​ട്ട​​​റി ശേ​​​​ഖ​​​​ർ ബ​​​​സു​​​​വി​​​ന്‍റെ സേ​​​വ​​​ന​​​കാ​​​ലാ​​​വ​​​ധി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വീ​​​ണ്ടും നീ​​​ട്ടി​​​ന​​​ൽ​​​കി. പ്ര​​​മു​​​ഖ​ ശാ​​​സ്ത്ര​​​ജ്ഞ​​​നാ​​​യ ശേ​​​ഖ​​​ർ ബ​​​സു​​​വി​​​നെ 2015 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ലാ​​​ണ് അണുശക്തി കമ്മീഷൻ ചെയർ മാനും വകുപ്പ് സെക്രട്ടറിയുമായി ആ​​​ദ്യം ​നി​​​യ​​​മി​​​ച്ച​​​ത്. 2016 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ഒ​​​രു ​വ​​​ർ​​​ഷം​​കൂ​​​ടി നി​​​യ​​​മ​​​ന​​​ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി. പു​​​തി​​​യ ഉ​​​ത്ത​​​ര​​​വോ​​​ടെ 2018 സെ​​​​പ്റ്റം​​​​ബ​​​​ർ 19 വ​​​​രെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു തു​​​ട​​​രാം.


രാ​​​​ജ്യ​​​​ത്തെ ആ​​​​ണ​​​​വ​​​​പ​​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ നി​​​ർ​​​ണാ​​​യ​​ക ​സ്വാ​​​ധീ​​​നം ചെ​​​ലുത്തി​​​യി​​​രു​​​ന്ന ബ​​​സു ഭ​​​ര​​​ണ​​​ക​​​ർ​​​ത്താ​​​വെ​​​ന്ന നി​​​ല​​​യി​​​ലും മി​​​ക​​​വു​​​ തെ​​​ളി​​​യി​​​ച്ചി​​ട്ടു​​ണ്ട്. ഭാബ ആ റ്റമി​​​​ക് റി​​​​സ​​​​ർ​​​​ച്ച് സെ​​​​ന്‍റ​​​​ർ (ബാ​​​​ർ​​​​ക്) ഡയറക്ടർ, ന്യൂ​​​​ക്ലി​​​​യ​​​​ർ റീ​​​​സൈ​​​​ക്കി​​​​ൾ ബോ​​​​ർ​​​​ഡ് (എ​​​​ൻ​​​​ആ​​​​ർ​​​​ബി) ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂട്ടീ​​​​വ് തു​​​ട​​​ങ്ങി​​​യ പ​​​ദ​​​വി​​​ക​​​ളും അ​​​ദ്ദേ​​​ഹം വ​​​ഹി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.