നടിക്കെതിരായ ആക്രമണം: സർക്കാരിനു വേണ്ടത്ര താത്പര്യമില്ലെന്നു ദേശീയ വനിതാ കമ്മീഷൻ
നടിക്കെതിരായ ആക്രമണം:  സർക്കാരിനു വേണ്ടത്ര താത്പര്യമില്ലെന്നു ദേശീയ വനിതാ കമ്മീഷൻ
Saturday, September 16, 2017 11:50 AM IST
ന്യൂ​​ഡ​​ൽ​​ഹി: കൊ​​ച്ചി​​യി​​ൽ ന​​ടി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട കേ​​സി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ വേ​​ണ്ട​​ത്ര താ​​ത്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്നി​​ല്ലെ​ന്നു ദേ​​ശീ​​യ വ​​നി​​താ ക​​മ്മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ ല​​ളി​​ത കു​​മാ​​രമം​​ഗ​​ലം.

കേ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണം ശ​​രി​​യാ​​യ ദി​​ശ​​യി​​ലല്ല നീ​​ങ്ങു​​ന്ന​​ത്. അ​​ന്വേ​​ഷ​​ണം വൈ​​കി​​ക്കാ​​നു​​ള്ള ശ്ര​​മം പോ​​ലീ​​സി​​ന്‍റെ ഭാ​​ഗ​​ത്തുനി​​ന്നു​​ണ്ടാ​​യ​​താ​​യാ​​ണു കാ​​ണു​​ന്ന​​തെ​​ന്നും അ​​വ​​ർ വ്യ​​ക്ത​​മാ​​ക്കി. അ​​ന്വേ​​ഷ​​ണം അ​​നി​​ശ്ചിത​​മാ​​യി നീ​​ണ്ടുപോ​​കു​​ന്ന​​തി​​ൽ സം​​സ്ഥാ​​ന മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നോ​​ടു വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ആ​​രാ​​യാ​​ൻ ശ്ര​​മി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, അ​ദ്ദേ​ഹം മ​​റു​​പ​​ടി ന​​ൽ​​കാ​​ൻ ത​​യാ​​റാ​​യി​​ല്ല.


സ​​ർ​​ക്കാ​​രി​​ന് ഈ ​​കേ​​സി​​ൽ വേ​​ണ്ട​​ത്ര താ​​ത്പ​​ര്യമി​​ല്ലെ​​ന്നാ​​ണു മ​​ന​​സി​​ലാ​​ക്കു​​ന്ന​​ത്. അ​​ന്വേ​​ഷ​​ണം വൈ​​കി​​പ്പി​​ക്കു​​ന്ന​​തി​​നു പി​​ന്നി​​ൽ രാ​​ഷ്‌​ട്രീ​യ ല​​ക്ഷ്യ​​ങ്ങ​​ളു​​ണ്ടെ​​ന്നാ​​ണു മ​​ന​​സി​​ലാ​​കു​​ന്ന​​തെ​​ന്നും ല​​ളി​​ത കു​​മാ​​ര​​മം​​ഗ​​ലം പ​​റ​​ഞ്ഞു.

കേ​​സി​​ന് ആ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി​​ൽ ന​​ട​​ന്ന​​താ​​ണ്. എ​​ന്നി​​ട്ടും ഇ​​തു​​വ​​രെ കു​​റ്റ​​പ​​ത്രം പോ​​ലും സ​​മ​​ർ​​പ്പി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ലെ​​ന്നും ദേ​​ശീ​​യ വ​​നി​​താ ക​​മ്മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ ഡ​​ൽ​​ഹി​​യി​​ൽ ഒ​​രു വാ​​ർ​​ത്താചാ​​ന​​ലി​​നോ​​ടു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.