എയർ ഇന്ത്യ വിമാനം പാർക്ക് ചെയ്യുന്നതിനിടെ ട്രക്കിലിടിച്ചു
Saturday, September 16, 2017 12:19 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: എയർ ഇന്ത്യ വിമാനം പാർക്ക് ചെയ്യുന്നതിനിടെ ട്രക്കി ലിടിച്ചു.114 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യെ​​​ത്തി​​​യ വ​​​ഡോ​​​ദ​​​ര - ന്യൂ​​​ഡ​​​ൽ​​​ഹി എ​​​യ​​​ർ​​​ബ​​​സ് 319 ആ​​​ണ് ഗ്രൗ​​​ണ്ട് കൂ​​​ളിം​​​ഗ് യൂ​​​ണി​​​റ്റു​​​മാ​​​യെ​​​ത്തി​​​യ അപകടത്തിൽപ്പെട്ടത്. ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ രാ​​​ത്രി 9.45നാ​​​ണ് അ​​​പ​​​ക​​​ടം.

ലാ​​​ൻ​​​ഡ് ചെ​​​യ്ത വി​​​മാ​​​നം പാ​​​ർ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ട്ര​​​ക്കി​​​ൽ ത​​​ട്ടി​​​യ​​​ത്. അ​​​പ​​​ക​​​ടം ന​​​ട​​​ക്കു​​​ന്പോ​​​ൾ യാ​​​ത്ര​​​ക്കാ​​​ർ വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. വി​​​മാ​​​ന​​​ത്തി​​​ന്‍റെ താ​​​പ​​​നി​​​ല ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു കൂ​​​ളിം​​​ഗ് സി​​​സ്റ്റം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ എ​​​യ​​​ർ ഇ​​​ന്ത്യ ര​​​ണ്ടം​​​ഗ ക​​​മ്മി​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.


ഏ​​​താ​​​നും ദി​​വ​​സം മു​​​ന്പ് കൊ​​ച്ചി​​യി​​ൽ എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം റ​​​ൺ​​​വേ​​​യി​​​ൽ​​നി​​​ന്നു തെ​​​ന്നി​​​മാ​​​റി ഒാ​​​ട​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.