വിജയ് മല്യയുടെ 100 കോടി സ്വത്ത് കണ്ടുകെട്ടി
വിജയ് മല്യയുടെ 100 കോടി സ്വത്ത് കണ്ടുകെട്ടി
Monday, September 18, 2017 12:43 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ൽ നി​ന്നു വ​ൻ​തു​ക വാ​യ്പ​യെ​ടു​ത്ത് രാ​ജ്യം​വി​ട്ട വി​ജ​യ് മ​ല്യ​യു​ടെ ആ​സ്തി​ക​ൾ ക​ണ്ടു​കെ​ട്ടു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് തു​ട​ക്കം കു​റി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യു​ണൈ​റ്റ്ഡ് ബ്രീ​വ​റീ​സ് ലി​മി​റ്റ​ഡി​ന്‍റെ (യു​ബി​എ​ൽ) 100 കോ​ടി​യു​ടെഓഹരി കൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ലേ​ക്കു ക​ണ്ടു​കെ​ട്ടി. ര​ണ്ടു മാ​സം മു​ൻ​പ് ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്, സ്റ്റോ​ക്ക് ഹോ​ൾ​ഡിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന് (എ​സ്എ​ച്ച്സി​ഐ​എ​ൽ) ക​ത്ത​യ​ച്ചി​രു​ന്നു.


യു​ബി​എ​ലിന് പു​റ​മെ മ​ല്ല്യ​യു​ടെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ക​ളു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ന്പ​നി​ക​ളാ​യ യു​ണൈ​റ്റഡ് സ്പി​രി​റ്റ്സ് ലി​മി​റ്റ​ഡ്, മാ​ക്ഡ​വ​ൽ ഹോ​ൾ​ഡിം​ഗ്സ് ലി​മി​റ്റ​ഡ് എ​ന്നി​വ​യു​ടെ 4000 കോ​ടി​യു​ടെ മൂ​ല്യ​മു​ള്ള ഓഹരികളും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​ത്തി​ലെ ഒ​ന്പ​താം വ​കു​പ്പ് പ്ര​കാ​രം ക​ണ്ടു​കെ​ട്ട​ണ​മെ​ന്ന് എ​ൻ​ഫോ​ഴ്സ് മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് എ​സ്എ​ച്ച്സി​ഐ​എലിനു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.