മനുഷ്യൻ സസ്യഭുക്കെന്നു മേനകാഗാന്ധി
മനുഷ്യൻ സസ്യഭുക്കെന്നു മേനകാഗാന്ധി
Tuesday, September 19, 2017 1:43 PM IST
ന്യൂ​ഡ​ൽ​ഹി: മ​നു​ഷ്യ​ൻ സ്വാ​ഭാ​വി​ക​മാ​യും സ​സ്യ​ഭു​ക്കാ​ണെ​ന്നും മാം​സം ഭ​ക്ഷി​ക്കു​ന്ന​തു ശ​രീ​ര​ത്തി​നു ദോ​ഷ​ക​ര​മാ​ണെ​ന്നും കേ​ന്ദ്ര വ​നി​ത, ശി​ശു​ക്ഷേ​മ മ​ന്ത്രി മേ​ന​ക ഗാ​ന്ധി.

ആ​ദ്യം നി​ങ്ങ​ൾ മാം​സം ക​ഴി​ക്കും. പി​ന്നീ​ട് മാം​സം നി​ങ്ങ​ളെ ക​ഴി​ക്കു​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാം​സം ഭ​ക്ഷി​ക്കു​ന്ന​തി​നെ​തി​രേ​യു​ള്ള വി​ഷ​യം പ്ര​മേ​യ​മാ​ക്കി മാ​യ​ങ്ക് ജെ​യി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മേ​ന​ക ഗാ​ന്ധി.

മാം​സം ക​ഴി​ക്കു​ന്ന​തു ശ​രീ​ര​ത്തി​നു ദോ​ഷ​ക​ര​മാ​ണെ​ന്നും മ​നു​ഷ്യ​ൻ സ​സ്യ​ഭു​ക്കാ​യി​രു​ന്നു എ​ന്നു​ള്ള​തും വി​വി​ധ പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ച​താ​ണ്. മ​നു​ഷ്യ ശ​രീ​ര​ത്തി​ന്‍റെ ഓ​രോ ഭാ​ഗ​വും സ​സ്യ​ഭു​ക്കി​ന് അ​നു​സൃ​ത​മാ​ണ്. എ​ന്നാ​ൽ, മാം​സ ഉ​പ​യോ​ഗം ഉ​പേ​ക്ഷി​ക്കാ​ൻ മ​നു​ഷ്യ​ൻ ത​യാ​റാ​കു​ന്നി​ല്ല.


അ​തു മ​നു​ഷ്യ​നെ വ​ലി​യ രോ​ഗി​യാ​ക്കി തീ​ർ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. മാം​സ ഉ​പ​യോ​ഗം കൊ​ണ്ട് മ​ര​ണ​മൊ​ന്നും സം​ഭ​വി​ക്കി​ല്ല. പ​ക്ഷേ ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും രോ​ഗ​ത്തി​ന് അ​ടി​പ്പെ​ടു​മെ​ന്നും ശ​രീ​രം ക്ഷീ​ണി​ക്കു​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​വി​ഡ​ൻ​സ്- മീ​റ്റ് കി​ൽ​സ് എ​ന്ന സി​നി​മ മാം​സം ക​ഴി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ​യു​ള്ള​ത​ല്ല. എ​ന്നാ​ൽ, മാം​സം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ കു​റി​ച്ചു ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ ഉ​ത​കു​ന്ന​താ​ണെ​ന്നും മേ​ന​ക ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.