പ്രധാനമന്ത്രി വിളിച്ച സാന്പത്തിക ചർച്ചായോഗം നീട്ടിവച്ചു
പ്രധാനമന്ത്രി വിളിച്ച സാന്പത്തിക ചർച്ചായോഗം നീട്ടിവച്ചു
Tuesday, September 19, 2017 1:51 PM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യി​ലെ മാ​ന്ദ്യ​ത്തെ​പ്പ​റ്റി ന​ട​ത്താ​നി​രു​ന്ന യോ​ഗം മാ​റ്റി​വ​ച്ചു. വി​ശ​ദ​മാ​യ ക​ർ​മ​പ​രി​പാ​ടി ത​യാ​റാ​ക്കാ​ൻ ധ​ന​മ​ന്ത്രാ​ല​യം സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ച യോ​ഗം നീ​ട്ടി​വ​ച്ച​ത്. ഏ​താ​നും ദി​വ​സം ക​ഴി​ഞ്ഞേ ഇ​നി യോ​ഗം ന​ട​ക്കൂ.

കു​ത്ത​നെ താ​ഴോ​ട്ടു​പോ​യ വ​ള​ർ​ച്ചാ​നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ പ​റ്റി​യ ഉ​ത്തേ​ജ​ക പ​രി​പാ​ടി ത​യാ​റാ​ക്കാ​നാ​ണു മോ​ദി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ക​റ​ൻ​സി റ​ദ്ദാ​ക്കി​യ​തും വേ​ണ്ട ഒ​രു​ക്ക​മി​ല്ലാ​തെ ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തും സ​ന്പ​ദ്ഘ​ട​ന​യെ പി​ന്നോ​ട്ട​ടി​ച്ചി​രു​ന്നു. നി​കു​തി വ​രു​മാ​ന​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ധ​ന​മ​ന്ത്രി അ​രു​ൺ ജയ്റ്റ്‌ലി, മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് അ​ര​വി​ന്ദ് സു​ബ്ര​ഹ്മ​ണ്യ​ൻ, ധ​ന​മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന യോ​ഗ​മാ​ണു മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.