അ​ട​ച്ചി​ട്ട വീ​ട്ടി​ൽ​നി​ന്നും അ​ഴു​കി​യനി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, September 22, 2017 10:39 AM IST
കോ​യ​ന്പ​ത്തൂ​ർ: അ​ട​ച്ചി​ട്ട വീ​ട്ടി​ൽ​നി​ന്നും അ​ഴു​കി​യ നി​ല​യി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ശ​ര​വ​ണാം​പ​ട്ടി അ​ണ്ണാ​ന​ഗ​ർ ശി​വ​ബാ​ല​ൻ (34) ആ​ണ് മ​രി​ച്ച​ത്. അ​വി​വാ​ഹി​ത​നാ​യ ശി​വ​ബാ​ല​ന്‍റെ മാ​താ​പി​താ​ക്ക​ൾ നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു.

മ​ദ്യ​പാ​നി​യാ​യ യു​വാ​വി​നു മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നു മേ​ലി​ൽ മ​ദ്യ​പാ​നം പാ​ടി​ല്ലെ​ന്നു ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ര​ണ്ടു​മാ​സ​മാ​യി ഇ​യാ​ളെ കാ​ണാ​ത്തതിനാ​ൽ അ​ന്യ​ദേ​ശ​ത്തേ​ക്കു ജോ​ലി​ക്കു​പോ​യി​ട്ടു​ണ്ടാ​കു​മെ​ന്നു ക​രു​തി​യ സ​മീ​പ​വാ​സി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്നു പോ​ലീസെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ഴു​കി​യ നി​ല​യി​ൽ ശി​വ​ബാ​ല​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.