ലാലുവിനെ സിബിഐ 25നു ചോദ്യംചെയ്യും; തേജസ്വി യാദവിനെ 26നും
Friday, September 22, 2017 11:09 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു കേ​​​സി​​​ല്‍ മു​​​ൻ ബി​​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ആ​​​ർ​​​ജെ​​​ഡി നേ​​​താ​​​വു​​​മാ​​​യ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​​നെ 25നു ​​സി​​​ബി​​​ഐ ചോ​​​ദ്യം ചെ​​​യ്യും. ലാ​​​ലു​​​വി​​​ന്‍റെ മ​​​ക​​​ൻ തേ​​​ജ​​​സ്വി​ യാ​​​ദ​​​വി​​​നെ പി​​​റ്റേ​​​ദി​​​വ​​​സ​​​വും ചോ​​​ദ്യം ചെ​​​യ്യും.

ര​​​ണ്ടു റെ​​​യി​​​ല്‍വേ ഹോ​​​ട്ട​​​ലു​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പു​ ക​​​രാ​​​ര്‍ സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​നു ന​​​ല്‍കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ലാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും സി​​​ബി​​​ഐ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​ത്. 26 ന് ​​​ത​​​ന്നെ ലാ​​​ലു​​​വി​​​ന്‍റെ ഭാ​​​ര്യ​​​യും മു​​​ന്‍ ബി​​​ഹാ​​​ര്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ റാ​​​ബ്രി​​​ദേ​​​വി​​​യെ​​​യും സി​​​ബി​​​ഐ ചോ​​​ദ്യം ചെ​​​യ്‌​​​തേ​​​ക്കും. പു​​​രി​​​യി​​​ലെ​​​യും റാ​​​ഞ്ചി​​​യി​​​ലെ​​​യും ഹോ​​​ട്ട​​​ലു​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പു​​​ക​​​രാ​​​ര്‍ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പാ​​​റ്റ്‌​​​ന​​​യി​​​ല്‍ മൂ​​​ന്നേ​​​ക്ക​​​ര്‍ സ്ഥ​​​ലം ബെ​​​നാ​​​മി ക​​​മ്പ​​​നി​​​യി​​​ലൂ​​​ടെ ലാ​​​ലു​​​വി​​​നും ബ​​​ന്ധു​​​ക്ക​​​ള്‍ക്കും ല​​​ഭി​​​ച്ച​​​താ​​​യാ​​​ണ് ആ​​​രോ​​​പ​​​ണം.