ബൈ​ക്കി​ലെ​ത്തി​യ​വ​ർ ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച​വ​രെ വെ​ട്ടി​ക്കൊ​ന്നു
Saturday, September 23, 2017 10:28 AM IST
കോ​യ​ന്പ​ത്തൂ​ർ: ബൈ​ക്കി​ലെ​ത്തി​യ​വ​ർ ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച​വ​രെ മാ​ര​ക​ാ​യുധങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ക്കൊ​ന്നു. സെ​ൽ​വ​പു​രം ദേ​വേ​ന്ദ്ര​വീ​ഥി സെ​ൽ​വ​രാ​ജ് (36), സു​ഹൃ​ത്ത് ഐ​യു​ടി​പി കോ​ള​നി ആ​ന​ന്ദ് (36) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സെ​ൽ​വ​രാ​ജും ആ​ന​ന്ദും ഉ​ച്ച​യ്ക്ക് ഓ​ട്ടോ​യി​ൽ ആ​ന​ന്ദി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ അ​ഞ്ചി​ലേ​റെ​പേ​ർ ഓ​ട്ടോ​ത​ട​ഞ്ഞ് ഐ​യു​ടി​പി കോ​ള​നി റോ​ഡി​ലി​ട്ട് ഇ​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.


ആ​ന​ന്ദ് സം​ഭ​വ​സ്ഥ​ല​ത്തും ഗു​രു​ത​ര പ​രി​ക്കേ​റ്റ സെ​ൽ​വ​രാ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കും​വ​ഴി മ​ര​ണ​മ​ട​യു​ക​യുമാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ൽ​വ​പു​രം സൂ​ര്യ, മോ​ഹ​ൻ, ബാ​ബു​ജി എ​ന്നി​വ​ർ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ക​ഴി​ഞ്ഞ ജൂ​ണി​ൽ ചു​ങ്കം ശി​വ​രാം​ന​ഗ​ർ വി​നോ​ദ്കു​മാ​റി​നെ (36) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് സെ​ൽ​വ​രാ​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.