ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീക്കു ദാരുണാന്ത്യം
Saturday, September 23, 2017 12:28 PM IST
ചെ​​​ന്നൈ: വ​​​ണ്ണം കു​​​റ​​​യ്ക്കാ​​​നു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യയ്​​​ക്കു വി​​​ധേ​​​യ​​​യാ​​​യ സ്ത്രീ മ​​​രി​​​ച്ചു. ശ​​​സ്ത്ര​​​ക്രി​​​യ ക​​​ഴി​​​ഞ്ഞ് ഏ​​​താ​​​നും മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ക്ക​​​ക​​​മാ​​​ണു ചെ​​​ന്നൈ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നാൽപ്പത്ത േഴുകാ​​​രി​​​യു​​​ടെ മ​​​ര​​​ണം.

ഒ​​​ന്പ​​​തു ത​​​വ​​​ണ ഇ​​​തേ ശ​​​സ്ത്ര​​​ക്രിയയ്​​​ക്കു വി​​​ധേ​​​യ​​​യാ​​​യ തി​​​രു​​​വ​​​ണ്ണാ​​​മ​​​ലൈ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ വ​​​ള​​​ർ​​​മ​​​തി​​​യാ​​​ണ് മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്. അ​​​മി​​​ത​​​വ​​​ണ്ണം അ​​​ല​​​ട്ടി​​​യി​​​രു​​​ന്ന വ​​​ള​​​ര്‍മ​​​തി​​​യു​​​ടെ ശ​​​രീ​​​ര​​​ഭാ​​​രം 150 കി​​​ലോ​​ഗ്രാം ആ​​​യി​​​രു​​​ന്നു.


ഇ​​​വ​​​രു​​​ടെ സ​​​ഹോ​​​ദ​​​രി​​​യും മ​​​ക്ക​​​ളാ​​​യ സ​​​തീ​​​ഷ്കു​​​മാ​​​ർ, ശ​​​ര​​​ണ്യ, സം​​​ഗീ​​​ത എ​​​ന്നി​​​വ​​​രും വ​​​ണ്ണം കു​​​റ​​​യ്ക്കാ​​​നു​​​ള്ള ശ​​​സ​​​ത്ര​​​ക്രി​​യ​​യ്ക്കു വി​​​ധേ​​​യ​​​രാ​​​യി​​​ട്ടു​​​ണ്ട്.

വ​​​ള​​​ര്‍മ​​​തി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണം ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രു​​​ടെ അ​​​നാ​​​സ്ഥ​​​യാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ചു ബ​​​ന്ധു​​​ക്കൾ‍ പ​​​രാ​​​തി ന​​​ല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.