ഭീകരർക്കു ധനസഹായം : പിഎച്ച്ഡി വിദ്യാർഥിയുൾപ്പെടെ നാലുപേരോട് ഹാജരാകാൻ എൻഐഎ
ഭീകരർക്കു ധനസഹായം : പിഎച്ച്ഡി വിദ്യാർഥിയുൾപ്പെടെ  നാലുപേരോട് ഹാജരാകാൻ  എൻഐഎ
Sunday, September 24, 2017 11:29 AM IST
ശ്രീ​​​ന​​​ഗ​​​ർ: ഭീ​​​ക​​​ര​​​ർ​​​ക്കു ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​യ കേ​​​സി​​​ൽ പി​​​എ​​​ച്ച്ഡി വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​രോ​​​ട് ഹാ​​ജ​​രാ​​കാ​​ൻ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി. കാ​​​ഷ്മീ​​​ർ സ​​​ർ​​​വ​​​കാ​​​ല​​​ശാ​​​ല​​​യി​​​ലെ പി​​​എ​​ച്ച്ഡി വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ആ​​​ല ഫ​​​സി​​​ൽ, കാ​​​ഷ്മീ​​​ർ ട്രേ​​​ഡേ​​​ഴ്സ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ത​​​ല​​​വ​​​ൻ യാ​​​സി​​​ൻ​​​ഖാ​​​ൻ, ഹു​​​റി​​​യ​​​ത് നേ​​​താ​​​ക്ക​​​ളാ​​​യ സ​​​യി​​​ദ് അ​​​ലി ഷാ, ​​​അ​​​ബ്ദു​​​ൾ ഹ​​​മീ​​​ദ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ എ​​​ൻ​​ഐ​​​എ ആ​​​സ്ഥാ​​​ന​​​ത്തെ​​​ത്താ​​​ൻ സ​​​മ​​​ൻ​​​സ് ന​​​ൽ​​​കി​​​യ​​​ത്.

യാ​​​സി​​​ൻ​​​ഖാ​​​ന് സ​​​മ​​​ൻ​​​സ് ന​​​ൽ​​​കി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ക​​​ഷ്മീ​​​ർ ട്രേ​​​ഡേ​​​ഴ്സ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഇ​​​ന്നു സ​​​മ​​​ര​​​ത്തി​​​ന് ആ​​​ഹ്വാ​​​നം​​​ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഹ​​​വാ​​​ല പ​​​ണ​​​മു​​​ൾ​​​പ്പെ​​​ട​​​യു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സ്രോ​​​ത​​​സു​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് താ​​​ഴ്വ​​​ര​​​യി​​​ൽ നി​​​ര​​​ന്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ ഭീ​​​ക​​​ര സം​​​ഘ​​​ട​​​ക​​​ൾ​​​ക്ക് പ​​​ണം എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വ​​​ലി​​​യൊ​​​രു സം​​​ഘം കാ​​​ഷ്മീ​​​രി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​താ​​​യി എ​​​ൻ എൈ​​​എ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.


ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് ഫ​​​ണ്ട് എ​​​ത്തി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 30 കേ​​​സു​​​ക​​​ളാ​​​ണ് എ​​​ൻ എ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഈ ​​​കേ​​​സു​​​ക​​​ളി​​​ൽ ഇ​​​തി​​​നോ​​​ട​​​കം 10 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​ട്ടു​​​ണ്ട്. ഹു​​​റി​​​യ​​​ത് നേ​​​താ​​​വാ​​​യ ഗീ​​​ലാ​​​നി​​​യു​​​ടെ മ​​​രു​​​മ​​​ക​​​ൻ അ​​​ൽ​​​താ​​​ഫ് അ​​​ഹ​​​മ്മ​​​ദ്ഷാ , പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി സ​​​ഹോ​​​ർ വ​​​ത്താ​​​ലി , മി​​​ത​​​വാ​​​ദി ഹു​​​റി​​​യ​​​ത് കോ​​​ൺ​​​ഫ​​​ര​​​ൻ​​​സ് വ​​​ക്താ​​​വ് ഷാ​​​ഹി​​​ദ് ഉ​​​ൾ ഇ​​​സ്ലാം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രി​​​ൽ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.