സർക്കാരിന്‍റെ സാന്പത്തികനയ പരാജയം : പ്രചാരണതന്ത്രം മെനയാൻ ബിജെപി നീക്കം
സർക്കാരിന്‍റെ സാന്പത്തികനയ പരാജയം : പ്രചാരണതന്ത്രം മെനയാൻ ബിജെപി നീക്കം
Sunday, September 24, 2017 11:49 AM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക, രാ​ഷ്‌​ട്രീ​യ ന​യ​ങ്ങ​ൾ​ക്കു പൂ​ർ​ണ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തു ല​ക്ഷ്യ​മാ​ക്കി ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​കസ​മി​തി യോ​ഗം ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ച്ചു. മോ​ദി സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക ന​യ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളെ മ​റി​ക​ട​ക്കു​ന്ന​ത് ആ​ലോ​ചി​ക്കു​ന്ന​തി​നൊ​പ്പം പാ​ർ​ട്ടി​യു​ടെ ഹി​ന്ദു​ത്വ പ്ര​തീ​ക​മാ​യ ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ 100-ാം ജ​ന്മ​ദി​ന വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തും എ​ക്സി​ക്യൂട്ടീ​വ് യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.

ഇ​ന്നാ​ണ് ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ 100-ാം ജ​ന്മ​വാ​ർ​ഷി​കം. ഇ​ന്നു മു​ത​ൽ ഒ​രു വ​ർ​ഷം നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ആ​ലോ​ച​ന. കൂ​ടാ​തെ, മോ​ദി​യു​ടെ വി​വി​ധ ജ​ന​കീ​യ പ​ദ്ധ​തി​ക​ൾ ഇ​തി​ലൂ​ടെ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തും അ​വ​യ്ക്കു പ്ര​ചാ​ര​ണം ന​ൽ​കു​ന്ന​തും സം​ബ​ന്ധി​ച്ചും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും. വി​വി​ധ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്മാ​രും 337 എം​പി​മാ​രും 1400 എം​എ​ൽ​എ​മാ​രും അ​ട​ക്ക​മു​ള്ള പ്ര​തി​നി​ധി​ക​ൾ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​നാ​യി ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.


നോ​ട്ട് റ​ദ്ദാ​ക്ക​ലി​നും ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കലിനും ശേ​ഷം സാ​ന്പ​ത്തി​കരം​ഗ​ത്തു​ണ്ടാ​യ മാ​ന്ദ്യ​വും ജി​ഡി​പി വ​ള​ർ​ച്ചാനി​ര​ക്ക് കു​റ​ഞ്ഞ​തും സ​ർ​ക്കാ​രി​നെ​യും പാ​ർ​ട്ടി​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് വി​വി​ധ കോ​ണു​ക​ളി​ൽനി​ന്നും കോ​ണ്‍ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ൽനി​ന്നു​ള്ള കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളും ആ​രോ​പ​ണ​ങ്ങ​ളും മ​റി​ക​ട​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ന​ട​ക്കും.
ക​ള്ള​പ്പ​ണ​ത്തി​നെ​തി​രേ ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ൾ ഫ​ലം ക​ണ്ടതാ​ണ് സാ​ന്പ​ത്തി​കരം​ഗ​ത്തു​ണ്ടാ​യ പ്ര​തി​ഫ​ല​ന​മെ​ന്നു സ​മ​ർ​ഥി​ക്കാ​നാ​കു​മോ​യെ​ന്നാ​ണ് ആ​ലോ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.