മൈസൂരുവിൽ മിന്നലേറ്റ് ആറു പേർ മരിച്ചു
മൈസൂരുവിൽ മിന്നലേറ്റ്  ആറു പേർ മരിച്ചു
Thursday, October 5, 2017 12:23 PM IST
മൈ​​​സൂ​​​രു: മൈ​​​സൂ​​​രു ജി​​​ല്ല​​​യി​​​ൽ​​​പ്പെ​​​ട്ട പെ​​​രി​​​യ​​​പ​​​ട്ട​​​ണ​​​ത്ത് ആ​​​റു​​​പേ​​​ർ ഇ​​​ടി​​​മി​​​ന്ന​​​ലേ​​​റ്റ് മ​​​രി​​​ച്ചു. നാ​​​ലു പേ​​​ർ​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. പെ​​​രി​​​യ​​​പ​​​ട്ട​​​ണ​​​ത്തി​​​ന​​​ടു​​​ത്ത ന​​​ന്ദി​​​നാ​​​ഥ​​​പു​​​ര​​​ത്ത് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12.30 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

തൊ​​ട്ട​​ടു​​ത്ത വ​​യ​​ലി​​ൽ പ​​​ണി​​​യെ​​​ടു​​​ക്ക​​​വെ ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ന്ദി​​​നാ​​​ഥ​​​പു​​​ര​​​ത്തെ ക്ഷേ​​​ത്ര​​​ത്തി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ​​​വ​​​രാ​​​ണ് പെ​​​ട്ടെ​​​ന്നു​​​ണ്ടാ​​​യ ഇ​​​ടി​​​മി​​​ന്ന​​​ലി​​​ൽ മ​​​രി​​​ച്ചു​​​വീ​​​ണ​​​ത്. മൂ​​​ന്നു​​​പേ​​​ർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തും മൂ​​​ന്നു​​​പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​മ​​​ധ്യേ​​​യും മ​​​രി​​​ച്ചു. ഹു​​​നാ​​​സെ​​​വാ​​​ഡി ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളാ​​​യ സു​​​വ​​​ർ​​​ണ(45), സു​​​ജ​​​യ്(18), പു​​​ട്ട​​​ണ്ണ(60), സു​​​ദീ​​​പ്, ഉ​​​മേ​​​ഷ്, തി​​​മ്മ​​​ഗൗ​​​ഡ എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ആ​​​ദ്യം പെ​​​രി​​​യ​​​പ​​​ട്ട​​​ണം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പി​​​ന്നീ​​​ട് മൈ​​​സൂ​​​രു​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.