ജിഎസ്ടി നടപടിക്രമങ്ങളിൽ ഇളവ് പ്രഖ്യാപിക്കും
ജിഎസ്ടി നടപടിക്രമങ്ങളിൽ ഇളവ് പ്രഖ്യാപിക്കും
Thursday, October 5, 2017 12:59 PM IST
ന്യൂ​ഡ​ൽ​ഹി: ച​ര​ക്കു-​സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പാ​ക്ക​ലി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഗ​വ​ൺ​മെ​ന്‍റ് ഇ​ന്നു ശ്ര​മം ന​ട​ത്തും.

ക​യ​റ്റു​മ​തി​ക്കാ​ർ​ക്കും ചെ​റു​കി​ട​ക്കാ​ർ​ക്കു​മു​ള്ള ആ​വ​ലാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് ഉ​ദ്യ​മം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌ലി, ബി​ജെ​പി പ്ര​സി​ഡ​ന്‍റ് അ​മി​ത് ഷാ ​എ​ന്നി​വ​ർ കൂ​ടി​യാ​ലോ​ചി​ച്ചു ചി​ല ധാ​ര​ണ​ക​ളി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ബി​ജെ​പി​യെ എ​ന്നും പി​ന്തു​ണ​ച്ചു​പോ​ന്ന വ്യാ​പാ​രിസ​മൂ​ഹ​ത്തി​ൽ​നി​ന്നു​ള്ള എ​തി​ർ​പ്പ് ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി​ക​ൾ.


ചെ​റു​കി​ട നി​കു​തി​ദാ​യ​ക​രു​ടെ റി​ട്ടേ​ൺ സ​മ​ർ​പ്പ​ണം മൂ​ന്നു മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ ആ​ക്കു​ക, റി​വേ​ഴ്സ് ചാ​ർ​ജ് മെ​ക്കാ​നി​സം (ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​രു​ടെ പേ​രി​ൽ വ്യാ​പാ​രി/​വ്യ​വ​സാ​യി നി​കു​തി അ​ട​ച്ചു പി​ന്നീ​ട് ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ആ​യി തി​രി​ച്ചു വാ​ങ്ങു​ന്ന രീ​തി) അ​ടു​ത്ത ഏ​പ്രി​ലി​ലേ​ക്കു നീ​ട്ടി​വ​യ്ക്കു​ക, ക​യ​റ്റു​മ​തി​ക്കാ​രു​ടെ ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ഇ-​വാ​ല​റ്റ് മു​ഖേ​ന വേ​ഗം തി​രി​ച്ചു​ന​ല്കു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ളാ​ണു നേ​താ​ക്ക​ൾ പ​രി​ഗ​ണി​ച്ച​തെ​ന്നാ​ണു സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.