ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രാ​യ ര​ണ്ടു​പേ​ർ മ​രി​ച്ചു
Friday, October 6, 2017 8:55 PM IST
കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു. മേ​ട്ടു​പ്പാ​ള​യം കാ​വേ​രി (25), പെ​രി​യ​നാ​യ്ക്ക​ൻ​പാ​ള​യം മു​ക്തി​മു​ണ്ടെ (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പെ​രി​യ​നാ​യ്ക്ക​ൻ​പാ​ള​യ​ത്തെ സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ജീ​വ​ന​ക്കാ​രാ​യ മു​ക്തി​മു​ണ്ടെ​യെ പ​നി ബാ​ധി​ച്ച് നാ​ലു​ദി​വ​സം മു​ന്പാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​നി കു​റ​യാ​ത്ത​തി​നെ​തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​പ്പോ​ഴാ​ണ് ഡെ​ങ്കി​പ്പ​നി​യാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നേ ചി​കി​ത്സ തു​ട​ങ്ങി​യെ​ങ്കി​ലും അ​ല്പ​സ​മ​യ​ത്തി​നു​ശേ​ഷം മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഡെ​ങ്കി​പ്പ​നി ബാ​ധി​ത​യാ​യി​രു​ന്ന കാ​വേ​രി​യും ചി​കി​ത്സ​യ്ക്കി​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ല്പ​താ​യി ഉ​യ​ർ​ന്നു.