എംജി സർവകലാശാല അധികൃതർ കോടതിയിൽ നേരിട്ടു ഹാജരാകേണ്ട
Friday, October 6, 2017 11:51 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കു​ന്ന​തി​ൽ നി​ന്ന് എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, ര​ജി​സ്ട്രാ​ർ, ഫൈ​നാ​ൻ​സ് ക​ണ്‍ട്രോ​ള​ർ എ​ന്നി​വ​ർ​ക്കു സു​പ്രീം കോ​ട​തി ഇ​ള​വ് അ​നു​വ​ദി​ച്ചു.

ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള സ്കെ​യി​ൽ ന​ട​പ്പി​ലാ​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഹൈ​ക്കോ​ട​തി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വൈ​സ് ചാ​ൻ​സ​ല​ർ അ​ട​ക്ക​മു​ള്ള​വ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തി​രു​ന്ന കോ​ട​തി നേ​രി​ട്ടു ഹാ​ജ​രാ​കു​ന്ന​തി​ൽ ഇ​ള​വ് ന​ൽ​കു​ക​യാ​യി​രു​ന്നു. ക​രാ​ർ അ​ധ്യാ​പ​ക​രു​ടെ വേ​ത​നം സം​ബ​ന്ധി​ച്ച 2010ലെ ​ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത കേ​സി​ലാ​ണ് വൈ​സ് ചാ​ൻ​സ​ല​ർ, ര​ജി​സ്ട്രാ​ർ, ഫൈ​നാ​ൻ​സ് ക​ണ്‍ട്രോ​ള​ർ എ​ന്നി​വ​ർ​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.