അനധികൃത ഭൂമിയിടപാട്: തേജസ്വി യാദവിനെ സിബിഐ ചോദ്യംചെയ്തു
അനധികൃത ഭൂമിയിടപാട്:  തേജസ്വി യാദവിനെ സിബിഐ ചോദ്യംചെയ്തു
Friday, October 6, 2017 11:51 AM IST
ന്യൂ​​​ഡ​​​ല്‍ഹി: ലാ​​​ലു​​​പ്ര​​​സാ​​​ദ് യാ​​​ദ​​​വ് കേ​​​ന്ദ്ര റെ​​​യി​​​ല്‍വേ മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ ഐ​​​ആ​​​ര്‍സി​​​ടി​​​സി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ര​​​ണ്ട് ഹോ​​​ട്ട​​​ലു​​​ക​​​ളു​​​ടെ മേ​​​ല്‍നോ​​​ട്ട ചു​​​മ​​​ത​​​ല സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​ക്ക് ന​​​ല്‍കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ ലാ​​​ലു​​​പ്ര​​​സാ​​​ദി​​​ന്‍റെ മ​​​ക​​​ൻ തേ​​​ജ​​​സ്വി യാ​​​ദ​​വി​​നെ സി​​​ബി​​​ഐ ചെ​​യ്തു.

ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് ലാ​​​ലു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നു. ര​​​ണ്ടു ത​​​വ​​​ണ സ​​​മ​​​ന്‍സ് ന​​​ല്‍കി​​​യി​​​ട്ടും അ​​​ച്ഛ​​​നും മ​​​ക​​​നും ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ല്‍ നി​​​ന്ന് വി​​​ട്ടു​​​നി​​​ല്‍ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 11 മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് തേ​​​ജ​​​സ്വി സി​​​ബി​​​ഐ ഹെ​​​ഡ്ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ലെ​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ലാ​​​ലു​​​വി​​​നെ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ഏ​​​ഴു​​​മ​​​ണി​​​ക്കൂ​​​ർ ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു.


റാ​​​ഞ്ചി​​​ലെ​​​യും പു​​​രി​​​യി​​​ലെ​​​യും ബി​​​എ​​​ന്‍ആ​​​ര്‍ ഹോ​​​ട്ട​​​ലു​​​ക​​​ളു​​​ടെ മേ​​​ല്‍നോ​​​ട്ടം സു​​​ജാ​​​ത ഹോ​​​ട്ട​​​ല്‍ ഗ്രൂ​​​പ്പി​​​ന് ന​​​ല്‍കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഴി​​​മ​​​തി​​​ക്കേ​​​സാ​​​ണ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.