വധശിക്ഷയിൽ തൂക്കിലേറ്റുന്നതിനു പകരം മറ്റു മാർഗം ആലോചിക്കണമെന്നു സുപ്രീംകോടതി
വധശിക്ഷയിൽ തൂക്കിലേറ്റുന്നതിനു പകരം  മറ്റു മാർഗം ആലോചിക്കണമെന്നു സുപ്രീംകോടതി
Friday, October 6, 2017 11:51 AM IST
ന്യൂ​ഡ​ൽ​ഹി: വ​ധ​ശി​ക്ഷ​യി​ൽ തൂ​ക്കിലേറ്റുന്നതിനു പ​ക​രം വേ​ദ​ന​യി​ല്ലാ​ത്ത മ​റ്റു മാർഗങ്ങളെക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​രി​നു സു​പ്രീംകോ​ട​തി​യു​ടെ നി​ർ​ദേ​ശം.

മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​ക​ണം. മ​ര​ണം വ​രെ തൂ​ക്കി​ലി​ടു​ക എ​ന്ന ഇ​ന്ത്യ​ൻ ശി​ക്ഷാ രീ​തി സ​മാ​ധാ​ന​മാ​യി മ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​താ​ണെ​ന്നും മ​നു​ഷ്യ​നു മാ​ന്യ​മാ​യ മ​ര​ണ​മാ​ണ് ഉ​റ​പ്പാ​ക്കേ​ണ്ടതെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. വി​ഷ​യ​ത്തി​ൽ കോ​ട​തി​യെ സ​ഹാ​യി​ക്കാ​ൻ അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലി​നോ​ടും മൂ​ന്നം​ഗ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.