ഇക്ബാൽ കസ്കറിനെതിരേ മകോക്ക ചുമത്തും
Friday, October 6, 2017 11:51 AM IST
മും​​​ബൈ: അ​​​ധോ​​​ലോ​​​ക നാ​​​യ​​​ക​​​ൻ ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ അ​​​റ​​​സ്റ്റി​​​ലാ​​​യ സ​​​ഹോ​​​ദ​​​ര​​​ൻ ഇ​​​ഖ്ബാ​​​ൽ ക​​​സ്ക​​​റി​​​നും സം​​​ഘ​​​ത്തി​​​നു​​​മെ​​​തി​​​രേ മ​​​കോ​​​ക്ക(​​​സം​​​ഘ​​​ടി​​​ത കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ത​​​ട​​​യാ​​​നു​​​ള്ള മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ നി​​​യ​​​മം) ചു​​​മ​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ച്ച് താ​​​നെ പോ​​​ലീ​​​സ്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ദാ​​​വൂ​​​ദി​​​ന്‍റെ വി​​​ശ്വ​​സ്ത​​​ന്‌ ഛോട്ടാ ​​​ഷ​​​ക്കീ​​​ലി​​​നെ​​​തി​​​രേ​​​യു​​​ള്ള പ​​​ഴ​​​യ കേ​​​സു​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ മും​​​ബൈ പോ​​​ലീ​​​സ് താ​​​നെ പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി.

പി​​​ടി​​​ച്ചു​​​പ​​​റി കേ​​​സി​​​ൽ ഇ​​​ക്ബാ​​​ൽ, കൂ​​​ട്ടാ​​​ളി​​​ക​​​ളാ​​​യ മും​​​താ​​​സ് ഷെ​​​യ്ഖ്, ഇ​​​സ്‌​​​റാ​​​ർ അ​​​ലി ജാ​​​മി​​​ൽ സ​​​യ്യാ​​​ദ്, ബൊ​​​റി​​​വാ​​​ലി​​​യി​​​ലെ ബി​​​സി​​​ന​​​സു​​​കാ​​​ര​​​ൻ പ​​​ങ്ക​​​ജ് ഗം​​​ഗാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യി​​​ട്ടു​​​ള്ള​​​ത്. മ​​​കോ​​​ക്ക ചു​​​മ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ, ആ​​​രോ​​​പി​​​ത​​​നെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ര​​​ണ്ടു കു​​​റ്റ​​​പ​​​ത്ര​​​ങ്ങ​​​ളി​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ വി​​​ചാ​​​ര​​​ണ ന​​​ട​​​ന്നി​​​രി​​​ക്ക​​​ണം. ഷ​​​ക്കീ​​​ലി​​​നെ​​​തി​​​രേ ര​​​ണ്ടി​​​ല​​​ധി​​​കം കേ​​​സു​​​ക​​​ളി​​​ൽ വി​​​ചാ​​​ര​​​ണ ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്. പ​​​ങ്ക​​​ജ് ഗം​​​ഗാ​​​ർ ഹ​​​വാ​​​ല മാ​​​ർ​​​ഗ​​​ത്തി​​​ലൂ​​​ടെ ഛോട്ടാ ​​​ഷ​​​ക്കീ​​​ലി​​​നു പ​​​ണം അ​​​യ​​​ച്ച​​​താ​​​യും പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.