എയർഫോഴ്സ് ഹെലികോപ്റ്റർ തകർന്ന് ഏഴു മരണം
എയർഫോഴ്സ് ഹെലികോപ്റ്റർ  തകർന്ന് ഏഴു മരണം
Friday, October 6, 2017 1:05 PM IST
ഇ​​​റ്റാ​​​ന​​​ഗ​​​ർ: ഇ​​​ന്ത്യ​​​ൻ എ​​​യ​​​ർഫോ​​​ഴ്സി​​​ന്‍റെ മിഗ്-17 ​​​ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​രു​​​ണാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ലെ ത​​​വാം​​​ഗി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് ഏ​​​ഴു പേ​​ർ മ​​രി​​ച്ചു. ര​​ണ്ടു പൈ​​ല​​റ്റു​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ അ​​​ഞ്ച് വ്യോ​​മ​​സേ​​നാം​​ഗ​​ങ്ങ​​ളും ര​​​ണ്ട് ക​​ര​​സേ​​നാ സൈ​​നി​​ക​​രു​​മാ​​​ണ് മ​​രി​​ച്ച​​​തെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ചൈ​​​നീ​​​സ് അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.30നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. വിം​​ഗ് ക​​മാ​​ൻ​​ഡ​​ർ വി​​ക്രം ഉ​​പാ​​ധ്യാ​​യ, സ്ക്വാ​​ഡ്ര​​ൺ ലീ​​ഡ​​ർ എ​​സ്. തി​​വാ​​രി, മാ​​സ്റ്റ​​ർ വാ​​റ​​ന്‍റ് ഓ​​ഫീ​​സ​​ർ എ.​​കെ. സിം​​ഗ്, സ​​ർ​​ജ​​ന്‍റു​​മാ​​രാ​​യ സ​​തീ​​ഷ്കു​​മാ​​ർ, ഗൗ​​തം എ​​ന്നീ വ്യോ​​മ​​സ​​സേ​​നാ അം​​ഗ​​ങ്ങ​​ളും ക​​ര​​സേ​​നാ സി​​പ്പോ​​യി​​മാ​​രാ​​യ ഇ. ​​ബാ​​ലാ​​ജി, എ​​ച്ച്.​​എ​​ൻ. ദേ​​ക്ക എ​​ന്നി​​വ​​രു​​മാ​​ണു മ​​രി​​ച്ച​​ത്.


ത​​​വാം​​​ഗി​​​ൽ​​​നി​​​ന്ന് യാം​​​ഗ്സ്റ്റേ​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​മ​​​ധ്യേ​​​യാ​​​യി​​​രു​​​ന്നു ദു​​​ര​​​ന്തം. ‌മ​​​രി​​​ച്ച എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്ത​​​താ​​​യി ത​​​വാം​​​ഗ് എ​​​സ്പി എം.​​​കെ. മീ​​​ന പ​​​റ​​​ഞ്ഞു. സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ​​​നി​​​ന്ന് 17,000 അ​​​ടി ഉ​​​യ​​​രെ​​​യാ​​​ണ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്നു വീ​​​ണ​​​ത്.

മൂ​​​ന്ന് മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ എ​​​യ​ ഫോ​​​ഴ്സ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​രു​​​ണാ​​​ച​​​ലി​​​ൽ ത​​​ക​​​ർ​​​ന്നു വീ​​​ഴു​​​ന്ന​​​ത് ഇ​​​ത് ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ്. ജൂ​​​ലൈ നാ​​​ലി​​​നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ നാ​​​ലു പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.