മെ​ഡി​ക്ക​ൽ വീ​സ: പാ​ക്കി​സ്ഥാ​ൻ​കാ​ർ​ക്കു മ​ന്ത്രി സു​ഷ​മ​യു​ടെ സ​ഹാ​യം
മെ​ഡി​ക്ക​ൽ വീ​സ:  പാ​ക്കി​സ്ഥാ​ൻ​കാ​ർ​ക്കു മ​ന്ത്രി സു​ഷ​മ​യു​ടെ സ​ഹാ​യം
Saturday, October 7, 2017 12:03 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യ്ക്ക​​​​പേ​​​​ക്ഷി​​​​ച്ച പാ​​​​ക്കി​​​​സ്ഥാ​​​​ൻ​​​​കാ​​​​ർ​​​​ക്കു വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സു​​​​ഷ​​​​മ സ്വ​​​​രാ​​​​ജി​​​​ന്‍റെ സ​​​​ഹാ​​​​യ ഹ​​​​സ്തം. ക​​​​ര​​​​ൾ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കും ഹൃ​​​​ദ​​​​യ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കും ഇ​​​​ന്ത്യ​​​​യി​​​​ൽ ചി​​​​കി​​​​ത്സി​​​​ക്കാ​​​​നാ​​​​യി വീ​​​​സ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ര​​​​ണ്ടു പാ​​​​ക്കി​​​​സ്ഥാ​​​​ൻ​​​​കാ​​​​രു​​​​ടെ അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ വീ​​​​സ അ​​​​നു​​​​വ​​​​ദി​​​​ച്ച് ഇ​​​​രു​​​​വ​​​​രെ​​​​യും ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു സ്വാ​​​​ഗ​​​​തം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് മ​​​​ന്ത്രി സു​​​​ഷ​​​​മ.

ലാ​​​​ഹോ​​​​റു​​​​കാ​​​​ര​​​​നാ​​​​യ ഉ​​​​സൈ​​​​ർ ഹു​​​​മ​​​​യൂ​​​​ണി​​​​ന്‍റെ മൂ​​​​ന്നു വ​​​​യ​​​​സു​​​​ള്ള മ​​​​ക​​​​ൾ​​​​ക്കു ഹൃ​​​​ദ​​​​യം തു​​​​റ​​​​ന്നു​​​​ള്ള ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കും നൂ​​​​ർ​​​​മ ഹ​​​​ബീ​​​​ബ് എ​​​​ന്ന യു​​​​വ​​​​തി​​​​യു​​​​ടെ അ​​​​ച്ഛ​​നു ക​​​​ര​​​​ൾ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​ക്രി​​​​യ​​​​യ്ക്കും ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്താ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ വീ​​സ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന അ​​​​പേ​​​​ക്ഷ​​​​യി​​​​ലാ​​​​ണു മ​​​​ന്ത്രി ന​​​​ട​​​​പ​​​​ടി​​യെ​​ടു​​ത്ത​​ത്. ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും ചി​​​​കി​​​​ത്സ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​കു​​​​മെ​​​​ന്നും ഏ​​​​വ​​​​രു​​​​ടെ​​​​യും പ്രാ​​​​ർ​​​​ഥ​​​​ന​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്കു മ​​​​റു​​​​പ​​​​ടി​​​​യും അ​​​​യ​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.