കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കു ശ​ന്പ​ള വ​ർ​ധ​ന
Wednesday, October 11, 2017 2:08 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ 7.58 ല​​​ക്ഷം കോ​​​ള​​​ജ്- യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു ശ​​​ന്പ​​​ള​​​വ​​​ർ​​​ധ​​​ന. ഏ​​​ഴാം ശ​​​ന്പ​​​ള ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​ര​​​മു​​​ള്ള വ​​​ർ​​​ധ​​​ന​​​യ്ക്ക് 2016 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​മു​​​ണ്ട്. ഇ​​​ന്ന​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന കാ​​​ബി​​​ന​​​റ്റാ​​​ണ് വ​​​ർ​​​ധ​​​ന അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്.

9800 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക​​​ച്ചെ​​​ല​​​വ് വ​​​രു​​​ന്ന​​​താ​​​ണു തീ​​​രു​​​മാ​​​നം. സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഈ ​​​വ​​​ർ​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​ത്യേ​​​കം പ്ര​​​ത്യേ​​​കം തീ​​​രു​​​മാ​​​നി​​​ക്ക​​​ണം. വ​​​ർ​​​ധ​​​ന​​​യു​​​ടെ അ​​​ധി​​​ക​​​ച്ചെ​​​ല​​​വ് കേ​​​ന്ദ്രം വ​​​ഹി​​​ക്കും.


കേ​​​ന്ദ്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ, സം​​​സ്ഥാ​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ, അ​​​വ​​​യോ​​​ട് അ​​​ഫീ​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ -എ​​​യി​​​ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ൾ, ഐ​​​ഐ​​​ടി​​​ക​​​ൾ, ഐ​​​ഐ​​​എ​​​മ്മു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലെ​​​ല്ലാം ഇ​​​തു ബാ​​​ധ​​​ക​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.