എതിർശബ്ദങ്ങൾ ഇല്ലാതാക്കുന്നത് അപകടകരം: ബോംബെ ഹൈക്കോടതി
Thursday, October 12, 2017 11:33 PM IST
മും​​​ബൈ: എ​​​തി​​​ർ​​​ശ​​​ബ്ദ​​​ങ്ങ​​​ളും സ്വ​​​ത​​​ന്ത്ര അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും ഇ​​​ല്ലാ​​​യ്മ ചെ​​​യ്യു​​​ന്ന അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രീ​​​തി​​​യാ​​​ണി​​​പ്പോ​​​ൾ ന​​​ട​​​മാ​​​ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​ത് രാ​​​ജ്യ​​​ത്തി​​​നു ദു​​​ഷ്പേ​​​ര് സ​​​മ്മാ​​​നി​​​ക്കു​​​ക​​​യേ​​​യു​​​ള്ളൂ എ​​​ന്നും ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ഗൗ​​​രി ല​​​ങ്കേ​​​ഷി​​​നെ സൂ​​​ചി​​​പ്പി​​​ച്ചാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി നി​​​രീ​​​ക്ഷ​​​ണം. സ്വ​​​ത​​​ന്ത്ര​​​ചി​​​ന്ത​​​ക​​​രാ​​​യി​​​രു​​​ന്ന ഗോ​​​വി​​​ന്ദ് പ​​​ൻ​​​സാ​​​രെ, ന​​​രേ​​​ന്ദ്ര ദ​​​ബോ​​​ൽ​​​ക്ക​​​ർ എ​​​ന്നി​​​വ​​​രു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ ജ​​​സ്റ്റീ​​​സ് എ​​​സ്.​​​സി. ധ​​​ർ​​​മ​​​ധി​​​ക​​​രി, ഭാ​​​ര​​​തി ഡാ​​​ഗ്രെ എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ചാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

സ്വ​​​ത​​​ന്ത്ര ചി​​​ന്ത​​​യ്ക്കും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ​​​ക്കും യാ​​​തൊ​​​രു പ​​​രി​​​ഗ​​​ണ​​​ന​​​യും ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. സ്വ​​​ത​​​ന്ത്ര ചി​​​ന്താ​​​ഗ​​​തി​​​ക്കാ​​​ർ വേ​​​ട്ട​​​യാ​​​ട​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ചി​​​ന്ത​​​ക​​​ർ​​​ മാ​​​ത്ര​​​മ​​​ല്ല, ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും​​​വ​​​രെ വേ​​​ട്ട​​​യാ​​​ട​​​പ്പെ​​​ടു​​​ന്നു. എ​​​തി​​​ർ​​​ശ​​​ബ്ദ​​​ങ്ങ​​​ളെ ഒ​​​ന്നാ​​​കെ തു​​​ട​​​ച്ചു​​​നീ​​​ക്കു​​​ന്ന ശൈ​​​ലി​​​യാ​​​ണ് ക​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്- കോ​​​ട​​​തി പ​​​റ​​​ഞ്ഞു.


പ​​​ൻ​​​സാ​​​രെ, ദ​​​ബ്ഹോ​​​ൽ​​​ക്ക​​​ർ എ​​​ന്നി​​​വ​​​രു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സി​​​ബി​​​ഐ, മഹാ​​​രാ​​​ഷ്‌​​​ട്ര ക്രൈം ​​​ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് (സി​​​ഐ​​​ഡി) എ​​​ന്നി​​​വ​​​യു​​​ടെ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ ശ​​​രി​​​യാ​​​യ ഫ​​​ല​​​പ്രാ​​​പ്തി​​​ക്കു​​​ത​​​കു​​​ന്ന​​​ത​​​ല്ലെ​​​ന്നും കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ അ​​​സം​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ച കോ​​​ട​​​തി ഒ​​​രു വി​​​ല​​​പ്പെ​​​ട്ട ജീ​​​വ​​​ൻ​​​കൂ​​​ടി (ഗൗ​​​രി ല​​​ങ്കേ​​​ഷ്) ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. 2013 ഓ​​​ഗ​​​സ്റ്റ് 20നാ​​​ണ് പൂ​​​ന​​​യി​​​ൽ​​​വ​​​ച്ച് പ്ര​​​ഭാ​​​ത​​​സ​​​വാ​​​രി​​​ക്കി​​​ടെ ദ​​​ബ്ഹോ​​​ൽ​​​ക്ക​​​ർ വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. 2015 ഫെ​​​ബ്രു​​​വ​​​രി 16ന് ​​​കോ​​​ലാ​​​പൂ​​​രി​​​ൽ​​​വ​​​ച്ച് വെ​​​ടി​​​യേ​​​റ്റ പ​​​ൻ​​​സാ​​​രെ 20-ാം തീ​​​യ​​​തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​വ​​​ച്ച് മ​​​രി​​​ച്ചു. ഇ​​​രു​​​വ​​​രു​​​ടെ​​​യും കൊ​​​ല​​​യാ​​​ളി​​​ക​​​ളെ അ​​​ന്വേ​​​ഷണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തു​​​വ​​​രെ പി​​​ടി​​​കൂ​​​ടാ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല.