അഭിഭാഷകർക്കു സീനിയർ പദവി: സ്ഥിരംസമിതി രൂപീകരിക്കും
Thursday, October 12, 2017 1:03 PM IST
ന്യൂ​ഡ​ൽ​ഹി: അ​ഭി​ഭാ​ഷ​ക​ർ​ക്കു സീ​നി​യ​ർ പ​ദ​വി ന​ൽ​കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്കാ​യി സ്ഥി​രം സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നു സു​പ്രീംകോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ മു​തി​ർ​ന്ന ര​ണ്ടു ജ​ഡ്ജി​മാ​ർ, അ​റ്റോ​ർ​ണി ജ​ന​റ​ൽ, ബാ​റി​ൽ നി​ന്നു​ള്ള ഒ​രു അം​ഗം എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.

ക​മ്മി​റ്റി ഫോ​ർ ഡെ​സി​ഗ്നേ​ഷ​ൻ ഓ​ഫ് സീ​നി​യേ​ഴ്സ് എ​ന്ന പേ​രി​ലു​ള്ള സ​മി​തി​ക്കു സെ​ക്ര​ട്ടേ​റി​യ​റ്റും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​ഗ​ണി​ക്കു​ന്ന പേ​രു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്നും ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.


സ​മി​തി പ​രി​ഗ​ണി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ അ​ഭി​മു​ഖം ന​ട​ത്തി സീ​നി​യ​ർ പ​ദ​വി​ക്ക് അ​ർ​ഹ​രാ​ണോ എ​ന്നു നി​ശ്ച​യി​ക്കും. അ​പേ​ക്ഷ​ക​രു​ടെ പ​ശ്ചാ​ത്ത​ലം കൂ​ടി പ​രി​ശോ​ധി​ച്ച് പ​ട്ടി​ക ത​യാ​റാ​ക്കും. അ​തി​നു​ശേ​ഷം പ​ട്ടി​ക ഫു​ൾ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​ക്ക് വി​ടും. ബെ​ഞ്ച് ത​ള്ളു​ന്ന​വ​ർ​ക്കു ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം മാ​ത്ര​മേ വീ​ണ്ടും സീ​നി​യോ​റി​റ്റി​ക്കാ​യി അ​പേക്ഷിക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​കൂ.

ഹൈ​ക്കോ​ട​തി​ക​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ലാ​കും സീ​നി​യ​ർ പ​ദ​വി ന​ൽ​കു​ക​യെ​ന്നും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജ​യ്സിം​ഗി​ന്‍റെ ഹ​ർ​ജി​യി​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.