ജയ് ഷായുടെ വൻ വരുമാനം: അന്വേഷണം ആവശ്യമില്ലെന്ന് ആർഎസ്എസ്
Friday, October 13, 2017 12:03 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ മ​ക​ൻ ജ​യ് ഷാ​യു​ടെ ക​ന്പ​നി​ക്കെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് ആ​ർ​എ​സ്എ​സ്. ആ​രോ​പ​ണ​ങ്ങ​ൾ​ക്കു തെ​ളി​വു​ണ്ടാ​ക​ണ​മെ​ന്നും അ​തു തെ​ളി​യി​ക്കാ​ൻ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും ആ​ർ​എ​സ്എ​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബെ​ല പ​റ​ഞ്ഞു. ഭോ​പ്പാ​ലി​ൽ ന​ട​ന്ന യോ​ഗ​ത്തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ആ​ർ​ക്കെ​തി​രേ​യെ​ങ്കി​ലും അ​ഴി​മ​തിയാ​രോ​പ​ണം ഉ​ണ്ടാ​യാ​ൽ അ​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. എ​ന്നാ​ൽ, തെ​റ്റാ​യി എ​ന്തെ​ങ്കി​ലും ന​ട​ന്നു എ​ന്ന​തി​നു പ്രാ​ഥ​മി​ക​മാ​യി തെ​ളി​വു​ക​ൾ ആ​വ​ശ്യ​മാ​ണ്. അ​ത്ത​രം തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കേ​ണ്ടത് ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​രു​ടെ ചു​മ​ത​ല​യാ​ണെ​ന്നും ഹൊ​സ​ബെ​ല പ​റ​ഞ്ഞു. ജ​യ് ഷാ​യു​ടെ ക​ന്പ​നി​ക്കു ല​ഭി​ച്ചി​ട്ടു​ള്ള വാ​യ്പ​ക​ളും ക​ന്പ​നി​യു​ടെ വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ അ​വി​ശ്വ​സ​നീ​യ​മാ​യ വ​ള​ർ​ച്ച​യും സു​താ​ര്യ​മാ​ണെ​ന്നു ആ​ർ​എ​സ്എ​സ് വി​ല​യി​രു​ത്തി​യ​താ​യും നേ​താ​ക്ക​ൾ വെ​ളി​പ്പെ​ടു​ത്തി.


അ​മി​ത് ഷാ​യു​ടെ മ​ക​നെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നു മു​തി​ർ​ന്ന നേ​താ​വ് യ​ശ്വ​ന്ത് സി​ൻ​ഹ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അ​ട​ക്ക​മു​ള്ള​വ​ർ പറഞ്ഞത്.

ജ​യ് ഷാ​യു​ടെ ടെ​ന്പി​ൾ ട്രേ​ഡേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ 16,000 മ​ട​ങ്ങ് വ​രു​മാ​ന വ​ർ​ധ​ന​വു​ണ്ടാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദ ​വ​യ​ർ എ​ന്ന വെ​ബ്സൈ​റ്റാ​യി​രു​ന്നു വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. കോ​ണ്‍ഗ്ര​സ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.