താൻ താക്കറെയെ സന്ദർശിച്ചതു സോണിയഗാന്ധിക്ക് അതൃപ്തിയുണ്ടാക്കിയെന്നു പ്രണാബ് മുഖർജി
താൻ താക്കറെയെ സന്ദർശിച്ചതു സോണിയഗാന്ധിക്ക് അതൃപ്തിയുണ്ടാക്കിയെന്നു പ്രണാബ് മുഖർജി
Monday, October 16, 2017 12:03 PM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ഷ്‌​​ട്ര​​പ​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ശി​​വ​​സേ​​ന ത​​ല​​വ​​ൻ ബാ​​ൽ താ​​ക്ക​​റെ​​യെ സ​​ന്ദ​​ർ​​ശി​​ച്ച​​തു കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് സോ​​ണി​​യ​​ഗാ​​ന്ധി​​ക്ക് അ​​ലോ​​സ​​ര​​മു​​ണ്ടാ​​ക്കി​​യെ​​ന്നു മു​​ൻ രാ​​ഷ്‌​​ട്ര​​പ​​തി പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി. ദ ​​കോ​​യ​​ലി​​ഷ​​ൻ ഇ​​യേ​​ഴ്സ് എ​​ന്ന പേ​​രി​​ൽ മു​​ഖ​​ർ​​ജി പു​​റ​​ത്തി​​റ​​ക്കി​​യി​​രി​​ക്കു​​ന്ന ആ​​ത്മ​​ക​​ഥ​​യി​​ലാ​​ണ് ഇ​​ക്കാ​​ര്യം സൂ​​ചി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

2012 ജൂ​​ലൈ 13നു ​​മും​​ബൈ​​യി​​ൽ വ​​ച്ചാ​​യി​​രു​​ന്നു താ​​ക്ക​​റെ​​യു​​മാ​​യി പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​ത്. എ​​ൻ​​സി​​പി അ​​ധ്യ​​ക്ഷ​​ൻ ശ​​ര​​ത് പ​​വാ​​റി​​ന്‍റെ ഉ​​പ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു അ​​ത്. സ്വ​​ന്തം മു​​ന്ന​​ണി വി​​ട്ട് ത​​ന്നെ പി​​ന്തു​​ണ​​യ്ക്കാ​​ൻ ത​​യാ​​റാ​​യ​​തു​​കൊ​​ണ്ടാ​​യി​​രു​​ന്നു താ​​ക്ക​​റെ​​യെ സ​​ന്ദ​​ർ​​ശി​​ച്ച​​തെ​​ന്നു മു​​ഖ​​ർ​​ജി പ​​റ​​യു​​ന്നു. മും​​ബൈ സ​​ന്ദ​​ർ​​ശ​​നി​​ത്തി​​നി​​ടെ താ​​ക്ക​​റെ​​യെ കാ​​ണു​​ന്ന കാ​​ര്യം സോ​​ണി​​യ​​യോ​​ടും താ​​ക്ക​​റെ​​യോ​​ടും പ​​റ​​ഞ്ഞി​​രു​​ന്നു. എ​​ന്നാ​​ൽ, സോ​​ണി​​യ​​ഗാ​​ന്ധി താ​​ത്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ചി​​ല്ല. ക​​ഴി​​യു​​മെ​​ങ്കി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ഒ​​ഴി​​വാ​​ക്കാ​​നാ​​യി​​രു​​ന്നു സോ​​ണി​​യ നി​​ർ​​ദേ​​ശി​​ച്ച​​ത്. ഇ​​തി​​ൽ​​നി​​ന്നു വി​​രു​​ദ്ധ​​മാ​​യ അ​​ഭി​​പ്രാ​​യ​​മാ​​യി​​രു​​ന്നു പ​​വാ​​റി​​ന്‍റേ​​ത്. മും​​ബൈ​​ലെ​​ത്തി​​യി​​ട്ടും താ​​ക്ക​​റെ​​യെ ക​​ണ്ടി​​ല്ലെ​​ങ്കി​​ൽ അ​​ദ്ദേ​​ഹ​​ത്തെ അ​​പ​​മാ​​നി​​ക്കു​​ന്ന​​തി​​നു തു​​ല്യ​​മാ​​കു​​മെ​​ന്നാ​​യി​​രു​​ന്നു പ​​വാ​​റി​​ന്‍റെ അ​​ഭി​​പ്രാ​​യം-​​മു​​ഖ​​ർ​​ജി പ​​റ​​യു​​ന്നു.


മും​​ബൈ​​യി​​ൽ​​നി​​ന്നു ഡ​​ൽ​​ഹി​​യി​​ൽ തി​​രി​​ച്ചെ​​ത്തി​​യ പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജിയെ കാ​​ണാ​​ൻ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ഗി​​രി​​ജ വ്യാ​​സ് എ​​ത്തി. താ​​ക്ക​​റെ​​യു​​മാ​​യി മു​​ഖ​​ർ​​ജി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​തി​​ൽ സോ​​ണി​​യ​​ഗാ​​ന്ധി​​യും രാ​​ഷ്‌​​ട്രീ​​യ​​കാ​​ര്യ സെ​​ക്ര​​ട്ട​​റി അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ലും അ​​സ്വ​​സ്ഥ​​രാ​​ണെ​​ന്നു വ്യാ​​സ് പ​​റ​​ഞ്ഞു. ത​​നി​​ക്കു ശ​​രി​​യെ​​ന്നു തോ​​ന്നി​​യ​​തു ചെ​​യ്തെ​​ന്നാ​​ണു താ​​ക്ക​​റെ​​യു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യെ​​ക്കു​​റി​​ച്ച് മു​​ൻ രാ​​ഷ്‌​​ട്ര​​പ​​തി പ​​റ​​യു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.