തൽവാർ ദന്പതികൾ ജയിൽമോചിതരായി
തൽവാർ ദന്പതികൾ ജയിൽമോചിതരായി
Monday, October 16, 2017 12:03 PM IST
ദ​​​സ്ന(​​​യു​​​പി): ജ​​​യി​​​ലി​​​​​​ൽ ക​​​ഴി​​​യ​​​വേ മ​​​റ്റു ത​​​ട​​​വു​​​കാ​​​ർ​​​ക്ക് ദ​​​ന്ത​​​ചി​​​കി​​​ത്സ ന​​​ട​​​ത്തി​​​യ​​​തി​​​നു​​​ള്ള പ്ര​​​തി​​​ഫ​​​ലം രാ​​​ജേ​​​ഷ് ത​​​ൽ​​​വാ​​​ർ-​​​നു​​​പു​​​ർ ദ​​​ന്പ​​​തി​​​ക​​​ൾ നി​​​ര​​​സി​​​ച്ചു. ദ​​​ന്ത​​​ചി​​​കി​​​ത്സ ന​​​ട​​​ത്തി​​​യ​​​തി​​​ന് ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കു 49,500 രൂ​​​പ ല​​​ഭി​​​ക്കു​​​മാ​​​യി​​​രു​​​ന്നെ​​​ന്നു ജ​​​യി​​​ൽ സൂ​​​പ്ര​​​ണ്ട് ദാ​​​ധി​​​റാം മൗ​​​ര്യ പ​​​റ​​​ഞ്ഞു.

ഇ​​​ന്ന​​​ലെ വൈ​​കു​​ന്നേ​​രം രാ​​​ജേ​​​ഷും നൂ​​​പു​​​രും ജ​​​യി​​​ൽ​​​ മോ​​​ചി​​​ത​​​രാ​​​യി. ആ​​​രു​​​ഷി-​​​ഹേം​​​രാ​​​ജ് ഇ​​​ര​​​ട്ട കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സി​​​ൽ 2013 ന​​​വം​​​ബ​​​ർ മു​​​ത​​​ൽ നാ​​​ലു വ​​​ർ​​​ഷ​​​ക്കാ​​​ലം ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ച ത​​​ൽ​​​വാ​​​ർ ദ​​​ന്പ​​​തി​​​ക​​​ളെ അ​​​ല​​​ഹാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യാ​​​ണു കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കി​​​യ​​​ത്.


ദ​​​ന്ത​​​ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ട​​​വു​​​കാ​​​ർ കൂ​​​ട്ട​​​ത്തോ​​​ടെ ത​​​ൽ​​​വാ​​​ർ ദ​​​ന്പ​​​തി​​​ക​​​ളെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ജ​​​യി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. 15 ദി​​​വ​​​സം കൂ​​​ടു​​​ന്പോ​​​ൾ ത​​​ട​​​വു​​​കാ​​​രെ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നെ​​​ത്താ​​​മെ​​​ന്നു ത​​​ൽ​​​വാ​​​ർ ദ​​​ന്പ​​​തി​​​ക​​​ൾ ഉ​​​റ​​​പ്പു ന​​​ല്കി​​​യ​​​താ​​​യി ജ​​​യി​​​ൽ ഡോ​​​ക്ട​​​ർ സു​​​നി​​​ൽ ത്യാ​​​ഗി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.