ശ്രീജൻ കുംഭകോണം: ദർഭംഗ ജില്ലാ മജിസ്ട്രേറ്റിനെ ചോദ്യംചെയ്തു
Monday, October 16, 2017 12:09 PM IST
ഭ​​​​ഗ​​​​ൽ​​​​പു​​​​ർ: 1300 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ശ്രീ​​​​ജ​​​​ൻ കും​​​​ഭ​​​​കോ​​​​ണ​​​​ക്കേ​​​​സി​​​​ൽ ദ​​​​ർ​​​​ഭം​​​​ഗ ജി​​​​ല്ലാ മ​​​​ജി​​​​സ്ട്രേ​​​​റ്റ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ സിം​​​​ഗി​​​​നെ സി​​​​ബി​​​​ഐ ചോ​​​​ദ്യം​​​​ചെ​​​​യ്തു. അ​​​​ഴി​​​​മ​​​​തി ന​​​​ട​​​​ക്കു​​​​ന്പോ​​​​ൾ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ ഡെ​​​​പ്യൂ​​​​ട്ടി ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റാ​​​​യി​​​​രു​​​​ന്നു. സ​​​​ബോ​​​​റി​​​​ലെ സി​​​​ബി​​​​ഐ ക്യാ​​​​ന്പി​​​​ൽ സി​​​​ബി​​​​ഐ പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് എ​​​​സ്. കി​​​​ര​​​​ൺ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റി​​​​നെ ചോ​​​​ദ്യം ചെ​​​​യ്തു. ജി​​​​ല്ലാ ബോ​​​​ർ​​​​ഡി​​​​ൽ​​​​നി​​​​ന്നും ജി​​​​ല്ലാ ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​ന ഏ​​​​ജ​​​​ൻ​​​​സി​​​​യി​​​​ൽ​​​​നി​​​​ന്നും കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ച്ചെ​​​​ന്നാ​​​​ണു കേ​​​​സ്.


ബാ​​​​ങ്ക് ചെ​​​​ക്കു​​​​ക​​​​ളും സി​​​​ബി​​​​ഐ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. മ​​​​റ്റൊ​​​​രു ഡെ​​​​പ്യൂ​​​​ട്ടി ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഗ​​​​ജാ​​​​ന​​​​ൻ മി​​​​ശ്ര​​​​യെ സി​​​​ബി​​​​ഐ നേ​​​​ര​​​​ത്തേ ചോ​​​​ദ്യം​​​​ ​​​​ചെ​​​​യ്തി​​​​രു​​​​ന്നു. 2014നും 2015​​​​നു​​​​മി​​​​ട​​​​യി​​​​ലാ​​​​ണു കും​​​​ഭ​​​​കോ​​​​ണം ന​​​​ട​​​​ന്നി​​​​ട്ടു​​​​ള്ള​​​​ത്. ബാ​​​​ങ്ക് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ, സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ, ശ്രീ​​​​ജ​​​​ൻ മ​​​​ഹി​​​​ളാ വി​​​​കാ​​​​സ് സ​​​​മി​​​​തി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ 17 പേരെ ചോ​​​​ദ്യം ചെ​​​​യ്തു​​​​ക​​​​ഴി​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.