സിപിഎം ഡൽഹി മാർച്ച് ഇന്ന്
സിപിഎം ഡൽഹി മാർച്ച് ഇന്ന്
Monday, October 16, 2017 12:27 PM IST
ന്യൂ​ഡ​ൽ​ഹി: കേരള സ​ർ​ക്കാ​രി​നെ​യും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ​യും അ​വ​ഹേ​ളി​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ ബി​ജെ​പി ശ്രമിക്കുന്നെന്ന് ആരോപിച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു ഡ​ൽ​ഹി​യി​ൽ മാ​ർ​ച്ച് ന​ട​ത്തും. ബി​ജെ​പി ആ​സ്ഥാ​ന​മാ​യ അ​ശോ​ക റോ​ഡി​ലേ​ക്കാ​ണ് മാ​ർ​ച്ച് ന​ട​ത്തു​ക.

കേ​ര​ള സ​ർ​ക്കാ​രി​നെ​തി​രേ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ ഭ​ര​ണ​സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്ത് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും വേ​ങ്ങ​ര​യി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നുശേ​ഷ​മാ​ണ് ഈ ​നീ​ക്ക​മെ​ന്നും പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ആ​രോ​പി​ച്ചു.


14 ദി​വ​സ​ത്തോ​ള​മാ​ണ് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ സി​പി​എം ആ​സ്ഥാ​ന​ത്തേ​ക്കു മാ​ർ​ച്ച് ന​ട​ത്തി​യ​ത്. വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം അ​വ​ർ​ക്ക് കി​ട്ടി​യെന്നും യെ​ച്ചൂ​രി കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.