ഗുജറാത്തിൽ വാഗ്ദാനപ്പെരുമഴ പെയ്യുമെന്നു രാഹുൽ ഗാന്ധി
ഗുജറാത്തിൽ വാഗ്ദാനപ്പെരുമഴ പെയ്യുമെന്നു രാഹുൽ ഗാന്ധി
Monday, October 16, 2017 12:27 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ ഗു​​​​ജ​​​​റാ​​​​ത്ത് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ വാ​​​​ഗ്ദാ​​​​ന​​​​പ്പെ​​​​രു​​​​മ​​​​ഴ പെ​​​​യ്യു​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധിയുടെ മുന്ന റിയിപ്പ്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്ത ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തു​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നി​​​​ര​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​മെ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തെ​​​​യാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ ക​​​​ളി​​​​യാ​​​​ക്കി​​​​യ​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്പ് ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ വാ​​​​ഗ്ദാ​​​​ന പെ​​​​രു​​​​മ​​​​ഴ പെ​​​​യ്യാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നു​​​ കാ​​​ലാ​​​വ​​​സ്ഥാ റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ടെ​​​ന്നു രാ​​​​ഹു​​​​ൽ ഇം​​​​ഗ്ലീ​​​​ഷി​​​​ലും ഹി​​​​ന്ദി​​​​യി​​​​ലും ട്വീ​​​​റ്റ് ചെ​​​​യ്തു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്ത ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ 12,500 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പ​​​​ദ്ധ​​​​തി ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തെ​​​​യും രാ​​​ഹു​​​ൽ ട്വീ​​​റ്റി​​​ലൂ​​​​ടെ ക​​​​ളി​​​​യാ​​​​ക്കി. ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​നൊ​​​​പ്പം ഗു​​​​ജ​​​​റാ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് തീ​​​​യ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ബി​​​​ജെ​​​​പി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തി​​​​യ​​​​താ​​​​യും കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു.


തെ​​​​ര​​​​ഞ്ഞെു​​​​ട​​​​പ്പു പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം നി​​​​ല​​​​വി​​​​ൽ വ​​​​ന്നാ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ൽ വാ​​​​ഗ്ദാ​​​​ന​​​​പ്പെ​​​​രു​​​​മ​​​​ഴ ന​​​​ട​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണി​​​ത്. ഹി​​​​മാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​ൽ ന​​​​വം​​​​ബ​​​​ർ ഒ​​​​ന്പ​​​​തി​​​​ന് വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കും. ഡി​​​​സം​​​​ബ​​​​ർ 18ന് ​​​​ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.