ഡാർജിലിംഗ്: കേന്ദ്രസേനയെ പിൻവലിക്കാനുള്ള നീക്കത്തിനു ഹൈക്കോടതി സ്റ്റേ
Tuesday, October 17, 2017 11:50 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: സ്വ​​​​ത​​​​ന്ത്ര​​​​സം​​​​സ്ഥാ​​​​നം രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പ്ര​​​​ക്ഷോ​​​​ഭം ന​​​​ട​​​​ക്കു​​​​ന്ന ഡാ​​​​ർ​​​​ജ​​​​ിലിം​​​​ഗ് മ​​​​ല​​​​നി​​​​ര​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് സാ​​​​യു​​​​ധ​​​​സൈ​​​​ന്യ​​​​ത്തെ ഒ​​​​ക്ടോ​​​​ബ​​​​ർ 27 വ​​​​രെ പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​രു​​​​തെ​​​​ന്ന് കോ​​​​ൽ​​​​ക്ക​​​​ത്ത ഹൈ​​​​ക്കോ​​​​ട​​​​തി. ഡാ​​​​ർ​​​​ജി​​​​ലിം​​​​ഗ്, ക​​​​ലിം​​​​പോം​​​​ഗ് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​ സാ​​​​യു​​​​ധ​​​​സൈ​​​​ന്യ​​​​ത്തെ പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​നു​​​​ള്ള കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

ജ​​​​സ്റ്റീ​​​​സ് ഹ​​​​രീ​​​​ഷ് ടാ​​ണ്ഡ​​ൻ, ദേ​​​​ബാ​​​​ൻ​​​​ഗു​​​​ഷു ബാ​​​​സ​​​​ക് എ​​​​ന്നി​​​​വ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​നു​​​​കൂ​​​​ല വി​​​​ധി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്. ദീ​​​​പാ​​​​വ​​​​ലി അ​​​​വ​​​​ധി​​​​ക്കു​​​​ശേ​​​​ഷം ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ സ്ഥി​​​​രം ബെ​​​​ഞ്ചി​​​​നെ സ​​​​മീ​​​​പി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നു കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശ​​​​വും ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്.


15 ക​​​​ന്പ​​​​നി കേ​​​​ന്ദ്ര സാ​​​​യു​​​​ധ​​​​സേ​​​​ന​​​​യെ​​​​യാ​​ണു വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​ക്ഷോ​​​​ഭ​​​​കാ​​​​രി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ ദി​​​​വ​​​​സം ഒ​​​​രു പോ​​​​ലീ​​​​സ് ഒാ​​​​ഫീ​​​​സ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.