വ്യോമസേനയുടെ 20 വിമാനങ്ങൾ ലക്നോ-ആഗ്ര എക്സ്പ്രസ് പാതയിലിറക്കും
വ്യോമസേനയുടെ 20 വിമാനങ്ങൾ ലക്നോ-ആഗ്ര എക്സ്പ്രസ് പാതയിലിറക്കും
Thursday, October 19, 2017 12:19 PM IST
ല​​​ക്നോ: യു​​​ദ്ധവി​​​മാ​​​ന​​​ങ്ങ​​​ൾ ആ​​​ഗ്ര എ​​​ക്സ്പ്ര​​​സ് പാ​​ത​​​യി​​​ലി​​​റ​​​ക്കി സാ​​​ഹ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​ൻ വ്യോ​​​മ​​​സേ​​​ന. മി​​റാഷ് 2000, സു​​​ഖോ​​​യ് 30 എന്നിവ ഉ​​​ൾ​​​പ്പെ​​​ടെ 20 യു​​​ദ്ധ വി​​​മാ​​​ന​​​ങ്ങ​​​ൾ ഈ ​​മാ​​​സം 24ന് ​​​എ​​​ക്സ്പ്ര​​​സ് വേ​​​യി​​​ലി​​​റ​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

എഎൻ 32 എന്ന ചരക്കുവിമാനവും ഇറക്കും. എ​​​ക്സ്പ്ര​​​സ് വേ​​​യി​​​ൽ പ​​​റ​​​ന്നി​​​റ​​​ങ്ങു​​​ന്ന വി​​​മാ​​​ന​​​ങ്ങ​​​ൾ അ​​​വി​​​ടെ​​​നി​​​ന്നു ത​​​ന്നെ ടേ​​​ക് ഓ​​​ഫ് ചെ​​​യ്യു​​​മെ​​​ന്നും അ​​​റി‍യി​​​ച്ചി​​​ട്ടു​​​ണ്ട്. വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ദു​​​ര​​​ന്ത​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ന ദൗ​​​ത്യം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വി​​​മാ​​​ന​​​മാ​​​ണ് എഎ​​​ൻ 32. അ​​​ടി​​​യ​​​ന്ത​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലി​​​റ​​​ങ്ങി ആ​​​ളു​​​ക​​​ളെ സു​​​ര​​​ക്ഷി​​​ത സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ്റു​​​ന്ന​​​തി​​​നും ഈ ​​​വി​​​മാ​​​നം സു​​​സ​​​ജ്ജ​​​മാ​​​ണ്. പ​​​രി​​​പാ​​​ടി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി അ​​​ടു​​​ത്ത​​​മാ​​​സം 20 മു​​​ത​​​ൽ ആ​​​ഗ്ര എ​​​ക്സ്പ്ര​​​സ് വേ​​​യി​​​ൽ ഗ​​​താ​​​ഗ​​​ത നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.