ആധാർ- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കൽ: ആർബിഐ ഉത്തരവില്ലെന്നു വിവരാവകാശ രേഖ
ആധാർ- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കൽ:  ആർബിഐ ഉത്തരവില്ലെന്നു വിവരാവകാശ രേഖ
Thursday, October 19, 2017 12:54 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി നി​ർ​ബ​ന്ധ​മാ​യും ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നു റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഉ​ത്ത​ര​വി​ട്ടി​ട്ടി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ. കേ​ന്ദ്രസ​ർ​ക്കാ​രാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്ന് മ​ണി​ലൈ​ഫ് എ​ന്ന വെ​ബ്സൈ​റ്റി​നു ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ബാ​ങ്ക് അ​ക്കൗ​ണ്ടി​നും മൊ​ബൈ​ൽ ന​ന്പ​റി​നും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നെ​തി​രേ സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മ​റു​പ​ടി​ പുറത്തുവന്നിരി​ക്കു​ന്ന​ത്.

ബാ​ങ്കു​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മതീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തു റി​സ​ർ​വ് ബാ​ങ്കാ​ണെ​ന്നി​രി​ക്കേ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നു വി​വ​രാ​വാ​കാ​ശ രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു. ക​ള്ള​പ്പ​ണം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ ആ​ധാ​റും പാ​ൻ ന​ന്പ​രു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തു വ്യ​വ​സ്ഥ ചെ​യ്തി​രു​ന്നു. ഇ​തു ജൂ​ലൈ ഒ​ന്നി​നു ഗ​സ​റ്റ് ഉ​ത്ത​ര​വാ​യി പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് ഏ​തെ​ങ്കി​ലും ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്നു വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ റി​സ​ർ​വ് ബാ​ങ്ക് വി​ശ​ദ​മാ​ക്കു​ന്നു. ആ​ധാ​ർ വി​ഷ​യ​ത്തി​ൽ സു​പ്രീംകോ​ട​തി​യു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​സ​ർ​വ് ബാ​ങ്ക് കോ​ട​തി​യി​ൽനി​ന്നും അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീംകോ​ട​തി​യി​ൽ ആ​ർ​ബി​ഐ ഒ​രു ഹ​ർ​ജി​യും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ച്ചു.


സ​ർ​ക്കാ​രി​ന്‍റെ ആ​റ് ക്ഷേ​മപ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും 50 കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യി​ലും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ സു​പ്രീംകോ​ട​തി നേ​ര​ത്തേ അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു. ബാ​ക്കി​യു​ള്ള ഏ​തെ​ങ്കി​ലും പ​ദ്ധ​തി​ക​ൾ​ക്കോ ആ​നു​കൂല്യ​ങ്ങ​ൾ​ക്കോ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​തു നി​ല​നി​ൽ​ക്കേ ബാ​ങ്ക് അ​ക്കൗ​ണ്ടി​നും മൊ​ബൈ​ൽ ന​ന്പ​റി​നും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​താ​ണ് മ​റ്റൊ​രു ഹ​ർ​ജി ന​ൽ​കി സു​പ്രീംകോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്തി​രി​ക്കു​ന്ന​ത്. പൗ​ര​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട ബാ​ങ്ക് അ​ക്കൗ​ണ്ടും മൊ​ബൈ​ൽ ന​ന്പ​റും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​യും ഹ​ർ​ജി​ക്കാ​ർ ചോ​ദ്യംചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.