അഫ്സൽ ഗുരുവിന്‍റെ ദയാഹർജി തള്ളിയത് യുപിഎ സർക്കാരിന്‍റെ ഉപദേശമനുസരിച്ച്: പ്രണാബ്
അഫ്സൽ ഗുരുവിന്‍റെ ദയാഹർജി തള്ളിയത് യുപിഎ സർക്കാരിന്‍റെ ഉപദേശമനുസരിച്ച്: പ്രണാബ്
Saturday, October 21, 2017 12:58 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട അ​ഫ്സ​ൽ ഗു​രു​വി​ന്‍റെ ദ​യാ​ഹ​ർ​ജി ത​ള്ളി​യ​തു യു​പി​എ സ​ർ​ക്കാ​രി​ന്‍റെ ഉ​പ​ദേ​ശം അ​നു​സ​രി​ച്ചാ​ണെ​ന്നു മു​ൻ രാ​ഷ്‌ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി. ദ​യാ​ഹ​ർ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് വി​വി​ധ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി​യു​ടെ ജോ​ലി രാഷ്‌ട്രപ​തി​ക്കു സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ്ര​ണാ​ബ് മു​ഖ​ർ​ജി വ്യ​ക്ത​മാ​ക്കി.

വി​വി​ധ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് ഒ​രു ദ​യാ​ഹ​ർ​ജി അ​ന്തി​മ തീ​രു​മാ​ന​ത്തി​നാ​യി രാ​ഷ്‌ട്രപ​തി​യു​ടെ മു​ന്നി​ലെ​ത്തു​ക. രാഷ്‌ട്രപ​തി അ​തി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടു​ക​യും ചെ​യ്യും. ദ​യാ​ഹ​ർ​ജി ത​ള്ളാ​നാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ പ​റ​യു​ന്ന​തെ​ങ്കി​ൽ സ്വാ​ഭാ​വി​ക​മാ​യി അ​തി​നെ പി​ന്തു​ണ​യ്ക്കു​ക​യേ രാ​ഷ്‌ട്രപ​തി​ക്കാ​വു​ക​യു​ള്ളൂ. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ പ​ല ഘ​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് എ​ത്തു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ മ​റി​ച്ചൊ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ രാ​ഷ്‌ട്രപ​തി​ക്കു കോ​ട​തി​യു​ടെ ചു​മ​ത​ല​യി​ല്ലെ​ന്നും പ്ര​ണാ​ബ് പ​റ​ഞ്ഞു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തശേ​ഷ​മാ​ണു ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.


വ​ധ​ശി​ക്ഷയെ വ്യ​ക്തി​പ​ര​മാ​യി അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ച പ്ര​ണാ​ബ് മു​ഖ​ർ​ജി, വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കാ​ൻ നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്നും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.