200 ഇനങ്ങൾക്കു ജിഎസ്ടി കുറയും
Thursday, November 9, 2017 1:47 PM IST
ഗോ​ഹ​ട്ടി: നാ​ലു​ മാ​സം പി​ന്നി​ട്ട ച​ര​ക്കു-​സേ​വ​ന നി​കു​തി (ജി​എ​സ്ടി)​യി​ൽ വി​പു​ല​മാ​യ മാ​റ്റ​ങ്ങ​ൾ ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. ജി​എ​സ്ടി മ​ന്ത്രി​ത​ല സ​മി​തി​യു​ടെ ശി​പാ​ർ​ശ​യും മ​റ്റും ക​ണ​ക്കി​ലെ​ടു​ത്ത് ജി​എ​സ്ടി കൗ​ൺ​സി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി. ഇ​ന്നു ധ​ന​മ​ന്ത്രി​മാ​ര​ട​ങ്ങി​യ കൗ​ൺ​സി​ൽ അ​തി​ന്മേ​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

നൂറ്റൻപതിലേറെ ഇ​ന​ങ്ങ​ൾ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​കു​തിസ്‌​ലാ​ബി​ൽ (28 ശ​ത​മാ​നം ജി​എ​സ്ടി) നി​ന്നു താ​ഴോ​ട്ടു വ​രും. 18 ശ​ത​മാ​ന​മാ​കും അ​വ​യ്ക്ക് ഇ​നി ന​ല്കേ​ണ്ടി​വ​രി​ക. 18 ശ​ത​മാ​നം സ്‌​ലാ​ബി​ൽ​നി​ന്ന് അന്പതോളം ഇ​ന​ങ്ങ​ൾ 12 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴും.മൊത്തം 200 ഉൽപന്ന ങ്ങൾക്കു നികുതി കുറയും.

കോംപോ​സി​ഷ​ൻ സ് കീം ​ഒ​ന്ന​ര​ക്കോ​ടി രൂ​പ​വ​രെ വി​റ്റു​വ​ര​വു​ള്ള​വ​ർ​ക്കും ബാ​ധ​ക​മാ​കും. കോന്പോ​സി​ഷ​ൻ നി​ര​ക്ക് ഹോ​ട്ട​ലു​ക​ള​ട​ക്കം എ​ല്ലാ​വ​ർ​ക്കും ഒ​രു ശ​ത​മാ​ന​മാ​ക്കു​ക, റി​ട്ടേ​ൺ വൈ​കി​യാ​ലു​ള്ള പി​ഴ നാ​ലി​ലൊ​ന്നാ​ക്കു​ക, മാ​ളു​ക​ളി​ലും ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലു​മ​ട​ക്കം എ​ല്ലാ​യി​ട​ത്തും എം​ആ​ർ​പി (പ​ര​മാ​വ​ധി ചി​ല്ല​റ വി​ല) യി​ൽ കൂ​ടു​ത​ൽ ഈ​ടാ​ക്കു​ന്ന​തു വി​ല​ക്കു​ക, ഫൈ​വ് സ്റ്റാ​ർ ഒ​ഴി​കെ​യു​ള്ള ഹോ​ട്ട​ൽ ഭ​ക്ഷ​ണനി​കു​തി 12 ശ​ത​മാ​ന​മാ​ക്കു​ക, സം​സ്ഥാ​നാ​ന്ത​ര വ്യാ​പാ​ര​ത്തി​ലു​ള്ള​വ​ർ​ക്കും കോന്പോ​സി​ഷ​ൻ അ​നു​വ​ദി​ക്കു​ക, റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്ക​ൽ മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ആ​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കും.