സോളാർ കമ്മീഷൻ നടപടികൾ സംശയകരം: കെ.വി. തോമസ്
Friday, November 10, 2017 1:58 PM IST
ന്യൂ​ഡ​ൽ​ഹി: സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് രാ​ഷ്‌ട്രീ​യ​പ്രേ​രി​ത​വും നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ​ക്ക് എ​തി​രു​മാ​ണെ​ന്ന് പ്ര​ഫ. കെ.​വി. തോ​മ​സ് എം​പി. മ​റ്റ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഒ​രു സ്ത്രീ​യു​ടെ ക​ത്ത് റി​പ്പോ​ർ​ട്ടി​ന്‍റെ ഭാ​ഗ​മാ​ക്കി​യ​തും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക്ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​തും ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്ന് തോ​മ​സ് കു​റ്റ​പ്പെ​ടു​ത്തി.

ആ​റു​മാ​സ​ത്തേ​ക്ക് നി​യോ​ഗി​ച്ച ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്ത​നം മൂ​ന്ന​ര​വ​ർ​ഷ​ത്തി​ലേ​ക്ക് നീ​ട്ടി​യ​തും ഏ​ഴ​ര​ക്കോ​ടി​രൂ​പ ചെ​ല​വി​ട്ട​തി​നെ​ക്കു​റി​ച്ചും വി​ല​പി​ക്കു​ന്ന ക​മ്മീ​ഷ​ൻ പ്ര​സ്തു​ത റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ണ്ടും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് നി​ർ​ദേശി​ക്കു​ന്ന​ത് സം​ശ​യ​ക​ര​മാ​ണ്. ക​മ്മീ​ഷ​ൻ സ്വ​ന്ത​മാ​യി ടേം​സ് ഓ​ഫ് റ​ഫ​റ​ൻ​സ്് രൂ​പീ​ക​രി​ച്ച​ത് വി​ശ്വ​സ​നീ​യ​ത​യി​ല്ലാ​ത്ത വ്യ​ക്തി​യെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ വ്യ​ക്തി​യു​ടെ ക​ത്ത് ഉ​ൾ​പ്പെ​ടു​ത്താ​നാ​ണോ​യെ​ന്നും സം​ശ​യി​ക്ക​ണ​മെ​ന്ന് തോ​മ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക​ത്തെ​ഴു​തി​യ വ്യ​ക്തി​യു​ടെ പി​ൽ​ക്കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പാ​ശ്ചാ​ത്ത​ല​വും ക​മ്മീ​ഷ​ൻ മ​നഃ​പൂ​ർ​വ്വം മ​റ​ച്ചു​പി​ടി​ച്ചു. പൊ​തു​സ​മൂ​ഹം അം​ഗീ​ക​രി​ച്ച ജ​ന​നേ​താ​ക്ക​ളെ ക​ള​ങ്ക​പ്പെ​ടു​ത്താ​നാ​ണ് ഈ ​ക​ത്ത് റി​പ്പോ​ർ​ട്ടി​ന്‍റെ ഭാ​ഗ​മാ​ക്കി​യ​തെ​ന്ന് സം​ശ​യി​ക്ക​ണം. ജ​ന​നേ​താ​ക്ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​തെ​ന്ന് തോ​മ​സ് പ​റ​ഞ്ഞു.