ആരോഗ്യസർവകലാശാലയ്ക്ക് 20,000 രൂപ പിഴ
ആരോഗ്യസർവകലാശാലയ്ക്ക് 20,000 രൂപ പിഴ
Saturday, November 11, 2017 2:11 PM IST
ന്യൂ​ഡ​ൽ​ഹി: ആ​റ് സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കേ​ര​ളാ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സു​പ്രീം​കോ​ട​തി 20,000 രൂ​പ പി​ഴ​ശി​ക്ഷ വി​ധി​ച്ചു. നി​യ​മ​ന​ട​പ​ടി​ക​ൾ ദു​രു​പ​യോ​ഗം​ചെ​യ്ത​തി​നാ​ണ് പി​ഴ​ശി​ക്ഷ. ജ​സ്റ്റീ​സ് ആ​ർ.​എ​ഫ് ന​രി​മാ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. പി​ഴ​സം​ഖ്യ​യാ​യ 20,000 രൂ​പ ര​ണ്ടാ​ഴ്ച​യ്ക്ക​കം സു​പ്രീം കോ​ട​തി ലീ​ഗ​ൽ സ​ർ​വീ​സ​സ് സ​മി​തി​ക്കു കൈ​മാ​റാ​നും ര​ണ്ടം​ഗ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ അ​നാ​വ​ശ്യ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​തി​ന് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യെ സു​പ്രീം​കോ​ട​തി വി​മ​ർ​ശി​ക്കു​ക​യും​ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ട​തി​യു​ടെ സ​മ​യം പാ​ഴാ​ക്കി​യ​തി​ന് പി​ഴ​യ​ട​ക്ക​ണ​മെ​ന്ന് ര​ണ്ടം​ഗ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

വ്യ​ത്യ​സ്ത കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ആ​റു കോ​ള​ജു​ക​ൾ​ക്ക് അം​ഗീ​കാ​രം നി​ഷേ​ധി​ച്ച​ത്. ഇ​തി​ൽ മ​തി​യാ​യ രോ​ഗി​ക​ൾ ഇ​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി അം​ഗീ​കാ​രം ത​ട​ഞ്ഞു​വ​ച്ച ഗു​രു എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റി​നു കീ​ഴി​ലു​ള്ള മൂ​ന്ന് ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ന​ട​പ​ടി ചോ​ദ്യം​ചെ​യ്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. പെ​ട്ടെ​ന്നൊ​രു​ദി​വ​സം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു​സ്ഥാ​പ​ന​ത്തി​ന് അം​ഗീ​കാ​രം നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന ഗു​രു എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ന്‍റെ വാ​ദം മു​ഖ​വി​ല​ക്കെ​ടു​ത്ത ഹൈ​ക്കോ​ട​തി ഒ​രി​ക്ക​ലൂ​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​നും സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​തു​വ​രെ​യു​ള്ള രേ​ഖ​ക​ൾ അ​വ​ലോ​ക​നം ചെ​യ്യാ​നും ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ൽ, ഈ ​മാ​സം 15ന​കം പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​നു മു​ന്പ് ഒ​രി​ക്ക​ലൂ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി രേ​ഖ​ക​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ സ​മ​യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.


ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​വ​കാ​ശം ന​ൽ​കി​യാ​ൽ മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്ക് വ്യാ​ജ​രേ​ഖ​ക​ൾ നി​ർ​മി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നും സ​ർ​വ​കാ​ശാ​ല വാ​ദി​ച്ചു. എ​ന്നാ​ൽ ഈ ​വാ​ദ​ത്തി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ ജ​സ്റ്റി​സ് ന​രി​മാ​ന്‍റെ ബെ​ഞ്ച് ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഹ​ർ​ജി പി​ഴ​വി​ധി​ച്ചു ത​ള്ളു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.